
ന്യൂഡല്‍ഹി: 25 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ മാവോയിസ്റ്റുകള്‍ പുറത്തുവിട്ടു. മവോയിസ്റ്റുകള്‍ ആക്രമണം നടത്തുമ്പോള്‍ മവോയിസ്റ്റ് സ്ത്രീകള്‍ ആയുധങ്ങള്‍ മോഷ്ടിച്ചതായും കേള്‍ക്കുന്നുണ്ട്. പരിക്കേറ്റവരുടെയും വീരമൃത്യു വരിച്ചവരുടേയും രക്തത്തില്‍ കുളിച്ച ആയുധങ്ങളാണ് ഇവര്‍ തട്ടിയെടുത്തത്.
ആറു മിനിട്ട് ദൈര്‍ഘ്യമുള്ള ദൃശ്യത്തില്‍ ജവാന്മാര്ക്കെതിരെ എത്തുന്നതിനടക്കം പതിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് വലിയ തോക്കുകള്‍ ഉപയോഗിച്ചുള്ള ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങളില്‍ ഉണ്ട്. കറുത്ത വേഷം അണിഞ്ഞാണ് മാവോയിസ്റ്റുകള്‍ എത്തിയത്. പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മ്മിയുടെ പരിശീലനം നേടിയ ഭീകരരാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിന് കമാണ്ഡേഴ്സ് നിര്‍ദ്ദേശം നല്‍കുന്നുണ്ട്. അത്തരത്തിലുള്ള ശബ്ദങ്ങള്‍ ദൃശ്യത്തില്‍ കേള്‍ക്കാന്‍ സാധിക്കുന്നു. ജവാന്മാര് നിന്നിരുന്ന പാതയുടെ രണ്ട് ഭാഗങ്ങളില്‍ നിന്നുമാണ് മാവോയിസ്റ്റുകള്‍ ആക്രമണവുമായെത്തിയത്. നേരത്തെ പരിശീലനം നേടുന്നതിന്റെ ക്യാമ്പുകള്‍ നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ സൈനീകര്‍ക്ക് ലഭിച്ചിരുന്നു.






