
സ്റ്റോക്ഹോം: ഒരു പെണ് ചെന്നായ ഉള്‍പ്പെടെ ചെന്നായ്ക്കളുടെ അഞ്ചംഗ സംഘം രണ്ടു നൂറ്റാണ്ടിനു ശേഷം ഡെന്മാര്ക്കിന്റെ മണ്ണില്‍ എത്തി.
ജര്‍മ്മനിയില്‍ നിന്നാണ് ജന്തുസംഘം ഡെന്മാര്ക്കിന്റെ കൃഷി മേഖലയില്‍ എത്തിയത്. കുറഞ്ഞ ജനസമ്പത്തുള്ള ഈ സ്കാന്ഡിനേവിയന് രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രദേശത്താണ് ഇവ കുടിയേറിയത്.
500 ല്‍ മേലേ കിലോമീറ്ററുകള്‍ വരെ ദൂരം താണ്ടാന്‍ ചെന്നായ്ക്കള്‍ക്ക് കഴിയുമെന്നും അര്‍ഹാസ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രഞ്ജന്‍ പീറ്റര്‍ സുന്ദേ പറയുന്നു. കുടുംബമായിട്ട് വസിക്കുന്ന ഇവയെ ഗ്രുപ്പില്‍ നിന്ന് പുറത്താക്കിയതാകാം. അതിനാല്‍ ഈ ചെന്നായ്സംഘം പുത്തന്‍ വേട്ടസ്ഥലം കണ്ടെത്താന്‍ നിര്‍ബന്ധിതരായതിനെ തുടര്‍ന്നാകാം ഡെന്മാര്ക്കിലേയ്ക്ക് കുടിയേറിയതെന്നും പീറ്റര്‍ പറയുന്നു.
വേട്ടയാടല്‍ മൂലം പത്തൊമ്പതാം നൂറ്റാണ്ടോടെ ചെന്നായ്ക്കളുടെ വംശം ഡെന്മാര്ക്കില് നിന്ന് മണ്മറഞ്ഞിരുന്നു. നിലവില്‍ വീഡിയോയുടെയും വിരല്പ്പാടുകളുടേയും തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചെന്നായ് സംഘത്തെ കണ്ടെത്തിയതും ഒരു പെണ് ചെന്നായും കൂടെ നാലു ആണ് ചെന്നായ്ക്കളുമാണെന്ന് വ്യക്തമായത്.







Comments