മാഡ്രിഡ്: പത്രമാധ്യമങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് വിതരണക്കാരുടെ കുറവ്. എന്നാല്‍ ഇപ്പോള്‍ അതിന് ഒരു പരിഹാരം തുറക്കുന്നു. ലോകത്തിലെ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണ്‍ തന്നെയാണ് ഇതിന് മുന്നിട്ട് ഇറങ്ങുന്നത്. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാണ് വിതരണം നടത്താന്‍ പദ്ധതിയുള്ളത്.
ഓര്‍ഡര്‍ ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ പത്രങ്ങള്‍ വീട്ടിലെത്തിക്കാനാണ് പദ്ധതി. അധിക തുക നല്കിയാല് ഒരു മണിക്കൂറിനകം പത്രം ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളും ആമസോണ്‍ ആരംഭിച്ചുണ്ട്. ഇതില്‍ ഇന്ത്യയുണ്ടൊ എന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്.
പത്രവായന എന്ന സംസ്കാരം നശിക്കാതിരിക്കുന്നതിനാണ് ഇത്തരത്തില്‍ പദ്ധതി കൊണ്ടുവരുന്നതെന്ന് ആമസോണ്‍ അധികൃതര്‍ അറിയിച്ചു. തുടക്കത്തില്‍ മാഡ്രിഡ്, ബാഴ്സിലോണ തുടങ്ങിയ നഗരങ്ങളിലാണ് പദ്ധതി ആരംഭിക്കുക. എല്‍ പായിസ് എന്ന സ്പാനിഷ് ന്യൂസ് പേപ്പറാണ് ലഭ്യമാവുക.
എന്നാല്‍ ഒരു ദിവസത്തെ പത്രം മാത്രമായി വിതരണം ചെയ്യാന്‍ ആമസോണ്‍ ഒരുക്കമല്ല. നിശ്ചിത എണ്ണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ മാത്രമാണ് വീടുകളില്‍ പത്രമെത്തുക. സ്ഥിരിമായി ഒരു പത്രം വായിക്കുന്നവര്‍ക്ക് നവ്യമായൊരു അനുഭവമാകും ഇത്.






