
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലുള്ള കഴിയുന്ന തടവുകാര്‍ക്ക് അവയവദാനത്തിനു സൗകര്യമൊരുക്കുന്നു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
തടവുകാരുടെ കുടുംബാംഗങ്ങള്‍ക്ക് അവയവം ദാനം ചെയ്യാനാണ് സൗകര്യമൊരുക്കുക. ഇതിനായി ജയില്‍ ചട്ടത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തും. അവയവം ദാനം ചെയ്യുന്ന തടവുകാര്‍ക്ക് ആവശ്യമായ ചികിത്സയും മരുന്നും സര്‍ക്കാരിന്റെ ഉത്തരവാദിത്വമായി കണ്ട് നല്കാന് ജയില്‍ അധികൃതര്‍ ശ്രദ്ധക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ചീഫ് സെക്രട്ടറി നളിനിനെറ്റോ, ലോ സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ്, ജയില്‍ എ.ഡി.ജി.പി ആര്. ശ്രീലേഖ, ആഭ്യന്തര വകുപ്പ് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് തുടങ്ങി നിരവധി പേര് പങ്കെടുത്തു.






