
തൃശ്ശൂര്‍: ഗുരുവായൂരിൽ ശാരീരിക ബന്ധത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് വയോധികയെ കിണറ്റിലെറിഞ്ഞുകൊന്നു. ചേലക്കര സ്വദേശി സെന്താനവല്ലി (65) ആണ് മരിച്ചത്.സംഭവത്തില്‍ പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാറും കൂട്ടാളിയും പിടിയിലായി.
പെരുമ്പാവൂർ സ്വദേശിയായ സുരേഷ് കുമാർ ഗുരുവായൂരിൽ വാടകയ്‌ക്കെടുത്ത വീടാണ് കൊലപാതകത്തിന് വേദിയായത്. ശനിയാഴ്ച രാത്രി ഇവിടെയെത്തിയ സെന്താനവല്ലിയുമായി സുരേഷ് കുമാറും കൂട്ടാളിയും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് ഇവർ സെന്താനവല്ലിയെ ക്രൂരമായി മർദ്ദിച്ചു. അബോധാവസ്ഥയിലായ ഇവരെ മരിച്ചുവെന്ന് കരുതി കഴുത്തിൽ കല്ലുകെട്ടി കിണറ്റിൽ ഇടുകയായിരുന്നു.
ഒരു മദ്യപാന സദസിലെ വെളിപ്പെടുത്തലിലാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഇരുന്ന് മദ്യപിക്കുമ്പോൾ ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. വിവരണം കേട്ട് ഭയന്ന സുഹൃത്തുക്കളാണ് പൊ






