
കൊച്ചി: ആകാശപാതയിലൂടെ മെട്രോ യാഥാര്‍ത്ഥ്യമാകുന്നതിനു പിന്നാലെ കുതിച്ചു പായാന്‍ ജല മെട്രോയും വരുന്നു. ജല മെട്രോയുമായി ബന്ധപ്പെട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം ആരംഭിക്കാനാണ് നീക്കം.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റിഡിന്റെ യോഗത്തില്‍ പദ്ധതികള്‍ക്ക് വേഗം കുട്ടാന്‍ തീരുമാനമായിട്ടുണ്ട്. 10 പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് ജല മെട്രോ ആസൂത്രണം ചെയ്യുന്നത്. ജല മെട്രോ വിപുലീകരണം ഒന്നാം ഘട്ടം പൂര്‍ത്തിയായ ശേഷം പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് ദീര്‍ഘിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ജല മെട്രോയ്ക്ക് പാരിസ്ഥിതിക അനുമതി ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ അന്തിമഘട്ടത്തിലെത്തി. ദ്വീപുകളില്‍ 100 കിലോമീറ്റര്‍ റോഡ് വികസനം, തെരുവു വിളക്കുകള്‍, ഫീഡര്‍ സര്‍വീസുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. പദ്ധതിക്കു വായ്പ നല്‍കാനായി ജര്‍മ്മന്‍ വികസന ബാങ്ക് തയാറാണ്. പിന്നാലെ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കിയാല്‍ മാത്രമേ ജല മെട്രോയില്‍ കുതിച്ചുപായാന്‍ വഴി ഒരുങ്ങു.






