കേരളത്തെയാകെ ഇളക്കി മറിച്ച മൂന്നാര്‍ കൈയ്യേറ്റമൊഴിപ്പിക്കലിലൂടെ ശ്രദ്ധേയനായ ദേവികുളം സബ്കലക്ടര്‍, ശ്രീറാം വെങ്കിട്ടരാമന്. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ശ്രീറാമിന്റെ ശക്തമായ നിലപാടുകള്‍ക്ക് കേരളക്കരയൊട്ടാകെ പിന്തുണ നല്കുന്നു.
സംസ്ഥാന അവാര്‍ഡ് പ്രഖ്യാപന വേളയില്‍ കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് അവാര്‍ഡിനര്‍ഹനായ മണികണ്ഠന്റെ ചിത്രത്തോടെയുള്ള ട്രോളുകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ സജീവം.
ആ സിനിമയിലെ ഏറ്റവും ഹിറ്റായ ഡയലോഗായിരുന്നു ട്രോളുകളില്‍ നിറഞ്ഞു നിന്നത്. ബാലനാടാ കൈയ്യടിക്കടാ... ആ പഞ്ച് ഡയലോഗാണ് മൂന്നാറിനെയും പരിസ്ഥിതിയെയും അറിയാവുന്നവര്‍ക്ക് പറയാനുള്ളത്. ഇതാണ് സബ് കലക്ടര്‍ കൈയ്യടിക്കെടാ.....
വെറുതേ പറഞ്ഞതല്ലേ, ഫെയ്സ്ബുക്കിലും, മൂന്നാറിലുമൊക്കെ ഇപ്പോള്‍ ശ്രീറാമാണ് താരം. എറണാകുളം പനമ്പിള്ളിനഗര്‍ സ്വദേശിയായ ശ്രീറാം വെങ്കിട്ടരാമന് സബ്കലകടര്‍ എന്ന പദവി എങ്ങനെ വിനിയോഗിക്കാം എന്നുള്ളതിന് തെളിവാണ്.
പരിസ്ഥിതിയെ സ്നേഹിക്കുന്ന, ജോലിയെ സ്നേഹിക്കുന്ന ആള് എന്നതിന്റെ ചുരുക്കെഴുത്താണ് ശ്രീറാം വെങ്കിട്ടരാമന്.... സൈബര്‍ സമൂഹത്തിന്റെ പുതിയ സബ് കളക്ടര്‍ ബ്രോ.
പത്തനംതിട്ടയില്‍ സബ് കലക്ടറായിരിക്കെ നിലപാട് ശക്തമാക്കിയ പയ്യന്, രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായി മാറിയത് സ്വാഭാവികം. അവിടെ നിന്ന് ദേവികുളത്തേക്ക്. ഉള്ളില്‍ രക്തം തിളയ്ക്കുന്നവര്‍ക്ക് വെറുതേ ഇരിക്കാനാവില്ലല്ലോ.
ദേവികുളത്ത് എത്തിയ ഉടന്‍ മൂന്നാറിലെ കൈയേറ്റ മാഫിയയ്ക്കെതിരേയുള്ള മുടങ്ങിക്കിടന്ന ഫയലുകളില്‍ നടപടി എടുത്തു. അതില്‍ എതിര്‍പ്പുകളും വിവാദങ്ങളും ഉടലെടുക്കുക സ്വാഭാവികം. കാരണം സബ്കലക്ടറുടെ നടപടികള്‍ കൊണ്ടത് രാഷ്ട്രീയ- ഭൂമാഫിയയുടെ നെഞ്ചിലാണ്.
മുഖത്ത് ന്യൂജനറേഷന് താടിയും വച്ച് ട്രെന്‍ഡി ലിനെന്‍ ഹാഫ് സ്ലീവ് ഷര്‍ട്ടുമിട്ട് ശ്രീറാം മൂന്നാറില്‍ വന്നിറങ്ങിയത് ചുമ്മാതല്ല. 2012 ലെ ഓള് ഇന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക്. 2013 ല്‍ പത്തനംതിട്ടയില്‍ സബ് കലക്ടറായി ഔദ്യോഗിക ജീവിതത്തിന് തുടക്കം.
തിരുവല്ലയില്‍ സബ് കലക്ടറായിരിക്കെ 2016 ജൂലൈ 22ന് ദേവികുളത്തേക്ക് ട്രാന്ഫറായത് ഒരു നിയോഗം. മൂന്നാറിലെത്തിയതോടെ അനധികൃത റിസോര്‍ട്ട് നിര്‍മാണങ്ങള്‍ക്കും കൈയേറ്റങ്ങള്‍ക്കുമെതിരേ ശക്തമായ നടപടി തുടങ്ങി.
നൂറോളം അനധികൃത റിസോര്‍ട്ടുകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്കി. പല കൈയേറ്റങ്ങളും ഒഴിപ്പിച്ചു. ഇതിനിടെ മൂന്നാറിലും സമീപ വില്ലേജുകളിലും നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ നേതാക്കള്‍ സബ് കലക്ടര്‍ക്കെതിരെ രംഗത്തെത്തി.
മൂന്നാറിലെ വന്‍കിട കൈയേറ്റക്കാരെ തൊട്ടു കളിച്ചപ്പോള്‍ കളിമാറി. കൊടിയുടെ നിറം മാറ്റി രാഷ്ട്രീയക്കാര്‍ രഹസ്യമായി ഒന്നു ചേര്‍ന്നു. സമരങ്ങള്‍ പരസ്യമായി. ചിലര്‍ രാഷ്ട്രീയ ലാഭത്തിനായി കൊടി പിടിച്ചു. ഇതൊക്കെ അണിയറ രഹസ്യങ്ങള്‍.
എന്നാല്‍ പരസ്യമായി കര്‍ഷകസംഘം സബ് കലക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് 20 ദിവസം സമരം വരെ നടത്തി. വീടുനിര്‍മിക്കുന്നതിനും മറ്റുമുള്ള ആവശ്യങ്ങള്‍ക്ക് സബ്കലക്ടറെ സമീപിക്കണമെന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ നിലവിലെ നിയമങ്ങള്‍ ശക്തമായി നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നായിരുന്നു ശ്രീറാമിന്റെ നിലപാട്.
സമരത്തിന്റെ തുടക്കം ഇങ്ങനെ. 2015 ലെ സര്‍ക്കാര്‍ ഉത്തരവുപ്രകാരമാണ് അഞ്ചു വില്ലേജുകളില്‍ തണ്ടപ്പേരു പരിശോധിച്ചശേഷം സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് നിര്‍ദേശിച്ചത്. രേഖകള്‍ പരിശോധനയ്ക്കെത്തിക്കാന്‍ ചിലര്‍ തയാറാകാത്തതാണ് തെറ്റിധാരണയ്ക്കിടയാക്കിയത്.
മാത്രമല്ല 2010 ലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.ഒ.സി.വേണമെന്ന ഉത്തരവ് നടപ്പാക്കിയത്. ഇപ്പോള്‍ എന്‍.ഒ.സി. നല്‍കിക്കഴിഞ്ഞു. 125 അപേക്ഷകളില്‍ 115 എണ്ണത്തിനും തീര്പ്പായിട്ടുണ്ടെന്നുമായിരുന്നു വാദം. ഒടുവില്‍ ഒരു രാത്രി ഒരു കൂട്ടര് സമരം നിര്‍ത്തി. പിന്നീടുള്ളത് ഇപ്പോ ലൈവ്.

ഇനി അല്പം ചരിത്രം

ഇനി കാര്യങ്ങള്‍ ലൈവ്

പരിസ്ഥിതി വാദിയോ ! ഞാനോ?
കടുത്ത പരിസ്ഥിതി വാദിയാണോ എന്ന ചോദ്യത്തിന് ശ്രീറാമിന്റെ മറുപടി ഇങ്ങനെ.
ഞാന്‍ കടുത്ത പരിസ്ഥിതിവാദിയോ വികസന വിരോധിയോ അല്ല. എന്നാല്‍ ലോകത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ മൂന്നാര്‍ സംരക്ഷിക്കപ്പെടണം. ഇതിനായി കൈയേറ്റത്തോട് സന്ധിയില്ലാ സമരം നടത്തും. നിയമം കര്‍ക്കശമായി നടപ്പാക്കും.
ഇപ്പോള്‍ സ്ഥിതി ഗുരുതരമാണ്. പക്ഷേ ഇച്ഛാശക്തിയുണ്ടെങ്കില്‍ ഇത് മറികടക്കാനാകും. മൂന്നാറിന് പ്രത്യേക പരിഗണന നല്‍കണം. പരിസ്ഥിതി സംരക്ഷിക്കുന്നതിനോടൊപ്പം സഞ്ചാരികള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്ന തരത്തില്‍ നമ്മുടെ സമീപനം മാറണം.
വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം മൂന്നാറിനെ ഓര്‍ത്താല്‍ പോര. മറിച്ച് എല്ലാക്കാലത്തും ഇതിനായി നടപടി വേണം. എല്ലാ വകുപ്പുകളുടേയും പൊതുപ്രവര്‍ത്തകരുടേയും പരിസ്ഥിതിവാദികളുടേയും രാഷ്ട്രീയക്കാരുടേയും ഒറ്റക്കെട്ടായ പ്രവര്‍ത്തനംകൊണ്ടേ മൂന്നാറിനെ സംരക്ഷിക്കാനാകൂ.
നീലക്കുറിഞ്ഞി പൂക്കു ന്ന കാലഘട്ടങ്ങളി ല്‍ പത്തുലക്ഷം പേരാണ് മൂന്നാര്‍ സന്ദര്‍ശനത്തിനെത്തുന്നത്. എന്നാ ല്‍ ഇപ്പോള്‍ റിസോര്‍ട്ടു നിര്‍മിക്കുന്നവര്‍ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നില്ല. അതിനാലാണ് മൂന്നാറിനായി പ്രത്യേക കാഴ്ച്ചപ്പാടുവേണമെന്ന് വാദിക്കുന്നത്.
പള്ളിവാസലിലും കെ.ഡി.എച്ചിലും കെ.എസ്.ഇ.ബിയുടേതാണ് ഏറ്റവും കൂടുതല്‍ ഭൂമി നഷ്ടപ്പെട്ടിരിക്കുന്നത്. പഞ്ചായത്തും വനംവകുപ്പും അടക്കമുള്ളവര്‍ കൈയേറ്റക്കാര്‍ക്കെതിരേ ജാഗ്രത പുലര്ത്തേണ്ടിയിരിക്കുന്നുു
വിനോദം
ഏതൊരു ചെറുപ്പക്കാരനും ആഗ്രഹിക്കുന്നത് തന്നെയാണ് ശ്രീറാമിന്റെ വിനോദവും സ്വപ്നവും. ബൈക്കില്‍ സാഹസികയാത്രകള്‍ നടത്തുക. കറുത്ത കോട്ടിട്ട് ബുള്ളറ്റില്‍ മഴയെ അറിയുക, കാഴ്ചകള്‍ കാണുക.
കൂടെ സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ അത്രയും കൂടി ഇഷ്ടം കൂടും യാത്രകളോട്. ഡല്‍ഹിയില്‍ പഠനകാലത്ത് അങ്ങനെ ആന്‍ഡമാന്‍ വരെ പോയി... ജനങ്ങളെ അറിഞ്ഞു, നാടിനെ അറിഞ്ഞു.
ലൈക്ക്.....
മൂന്നാര്‍ സബ്കലക്ടര്‍... ശ്രീറാം വെങ്കിട്ടരാമന് സല്യൂട്ട്... കൈയേറ്റങ്ങള്‍ക്കെതിരെ എടുക്കുന്ന നിലപാട് കൊണ്ട് മാത്രമല്ല ഈ സല്യൂട്ട്... കൂടെ നില്ക്കുന്ന ജീവനക്കാരെ സംരക്ഷിക്കാനുള്ള മനസുകൂടി കണ്ടിട്ട്...കൈയേറ്റമൊഴിപ്പിക്കാനുള്ള റവന്യൂ സംഘത്തെ തടഞ്ഞപ്പോള്‍ അവിടെ നേരിട്ടെത്തി ജീവനക്കാര്‍ക്ക് വേണ്ടി നിലപാട് എടുത്തതിന്.
കൈയേറ്റ മാഫിയ അസഭ്യ വര്‍ഷം ചൊരിഞ്ഞപ്പോഴും ഭയക്കാതെ നിലപാടില്‍ ഉറച്ചു നിന്നതിന്....നിങ്ങളെയൊക്കെയാണ് ആത്മാര്‍ഥമായി സര് എന്നു വിളിക്കാന്‍ തോന്നുന്നത്. രാഷ്ട്രീയ, കൈയേറ്റ ലോബികള്‍ക്ക് എതിരെ പോരാടിയവരെല്ലാം പരാജയപ്പെട്ടിട്ടേയുള്ളൂ.... എങ്കിലും ഇരിക്കട്ടെ ഒരു ഓള് ദ ബെസ്റ്റ്..... ഫെയ്സ് ബുക്കില്‍ ശ്രീറാം വെങ്കിട്ടരാമനെ കുറിച്ച് വന്ന ഒരു പോസ്റ്റാണിത്.
കോട്ടയത്ത് എം.ജി. സര്‍വകലാശാല ജീവനക്കാരി ബിന്ദു കൃഷണന് ഇട്ട കമന്റാണിത്.... ബിഗ് സല്യുട്ട്... സപ്പോര്‍ട്ട് ഡോ. ശ്രീറാം...
ബിന്ദുവിനെ പോലെ ആയിരങ്ങളുടെ സപ്പോര്‍ട്ട് ഉണ്ട് ശ്രീറാമിന് എങ്കിലും മുകളിലെ പോസ്റ്റില്‍ പറഞ്ഞപ്പോലെ കൈയേറ്റ ലോബികള്‍ക്ക് എതിരെ പോരാടിയവരെല്ലാം പരാജയപ്പെട്ടിട്ടേയുള്ളൂ.... എങ്കിലും ഇരിക്കട്ടെ ഒരു ഓള് ദ ബെസ്റ്റ്.....

ശ്രീറാം ഡോക്ടറാണ്
സബ് കളക്ടര്‍ ബ്രോ യഥാര്‍ത്ഥത്തില്‍ ഒരു ഡോക്ടറാണ്. അച്ഛന്റെ ആഗ്രഹപ്രകാരമാണ് എം.ബി.ബി.എസിനു പോയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസ്. പാവപ്പെട്ട രോഗികള്‍ക്കായി ജീവിക്കണമെന്ന ആഗ്രഹത്താല്‍ തെരഞ്ഞെടുത്തത് സ ര്‍ക്കാര്‍ സര്‍വീസ്. ജനറല്‍ മെഡിസിനില്‍ പി.ജി.എടുക്കാനായി ഒഡീഷയിലേക്ക് പോയി. പക്ഷേ വിധി മറ്റൊന്ന്. അഖിലേന്ത്യാ സര്‍വീസില്‍ രണ്ടാം റാങ്ക്. അങ്ങനെ ശ്രീറാം ഐ.എ.എസ്. മമ്മൂട്ടി കിംഗ് എന്ന സിനിമയില്‍ പറഞ്ഞപോലെ അങ്ങനെ ഐ.എ.എസ്. അതിന്റെ നട്ടെല്ല് തെളിയിക്കുന്നു.
കുടുംബം
പനമ്പള്ളി നഗര്‍ കൃഷ്ണാലയത്തില്‍ കരിയര്‍ ഗുരു ഡോ. വി.ആര്. വെങ്കിട്ടരാമന്റെയും രാജം രാമമൂര്‍ത്തിയുടേയും മകന്. സഹോദരി ഡോക്ടര്‍ ലക്ഷ്മി ബംഗളൂരുവില്‍ മെഡിസിനില്‍ പി.ജി ചെയ്യുന്നു.

Comments