
അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്സ് ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്മാറുന്നു. 2017 ഡിസംബറോടെ ജനറല്‍ മോട്ടേഴ്സ് രണ്ട് പതിറ്റാണ്ടു കാലത്തെ ബന്ധം ആണ് ഇതോടെ അവസാനിക്കുന്നത്. എന്നാല്‍ കയറ്റുമതി മാത്രം ലക്ഷ്യമിട്ടുകൊണ്ട് കാര്‍ നിര്‍മ്മാണം തുടരുമെന്നും കമ്പനി അറിയിച്ചു. നിലവിലുള്ള ഷെവര്‍ലെ വാഹന ഉടമകള്‍ക്ക് ആവശ്യമായ വില്‍പ്പനാന്തര സേവനം ലഭ്യമാക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുകയും ചെയ്തു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വില്‍പ്പനയിലുണ്ടായ ഇടിവാണ് ഇന്ത്യന്‍ നിരത്ത് വിടാന്‍ അമേരിക്കാന്‍ കമ്പനിയെ നിര്‍ബന്ധിതമാക്കിയിരിക്കുന്നത്. നിലവില്‍ ഒരു ശതമാനത്തില്‍ താഴെയാണ് ഇന്ത്യയില്‍ ജനറല്‍ മോട്ടേഴ്സിന്റെ വിപണി വിഹിതം. വ്യവസായ മേഖലയിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായി കമ്പനിയുടെ ബിസിനസിലും മാറ്റങ്ങള്‍ നടപ്പാക്കുകയും കമ്പനിയെ കൂടുതല്‍ അച്ചടക്കവും ബിസിനസില്‍ അതീവ ശ്രദ്ധയുമുള്ള കമ്പനിയായി മാറ്റാനാണ് ശ്രമമെന്നും ജിഎം ചെയര്‍പഴ്സനും ചീഫ് എക്സിക്യൂട്ടിവുമായ മേരി ബാര പറഞ്ഞു.






