നെടുമ്പാശേരി: നക്ഷത്രഹോട്ടലുകളില്‍ മോഷണം നടത്തുന്ന മുംബൈ സ്വദേശി നെടുമ്പാശേരി പോലീസിന്റെ പിടിയിലായി. മുംബൈ അന്ധേരി ജോഗേസ്വരി സ്വദേശി കമറുദ്ദീന് ഷെയ്ക്കാണു പിടിയിലായത്. പ്രമുഖ നക്ഷത്രഹോട്ടലുകളില്നിന്നു വിനോദസഞ്ചാരികളുടെ വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിക്കുയാണ് ഇയാളുടെ രീതി. വിമാനത്തില്‍ എത്തിയാണു പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്നു മോഷണങ്ങള്‍ നടത്തുന്നത്.
നെടുമ്പാശേരിയിലെ ലോട്ടസ് 8 ഹോട്ടലില്‍ തങ്ങിയിരുന്ന തൊടുപുഴ സ്വദേശിയുടെ മൂന്നരലക്ഷം രൂപയുടെ സ്വര്‍ണാഭരണം കവര്‍ന്ന കേസിന്റെ അന്വേഷണത്തിലാണ് കമറുദ്ദീന് പിടിയിലായത്. ഏപ്രിലില്‍ എളമക്കരയിലെ ഒരു ഹോട്ടലില്‍ താമസിച്ചിരുന്ന വിനോദസഞ്ചാരിയുടെ ബാഗേജില്‍നിന്നു 1,92,000 രൂപ കവര്‍ന്നതും മാര്‍ച്ച് 20ന് നെടുമ്പാശേരിയിലെ ക്വാളിറ്റി എയര്‍പോര്‍ട്ട് ഹോട്ടലിലെത്തിയ നാഗ്പൂര്‍ സ്വദേശിയുടെ ബാഗേജില്‍നിന്നു 32,000 രൂപയും കവര്‍ന്നത് ഇയാളാണെന്നു കണ്ടെത്തി.
മൂന്നു ഹോട്ടലുകളിലേയും സി.സി.ടിവിയില്‍ ഇയാളുടെ ചിത്രം പതിഞ്ഞിരുന്നു. അന്വേഷണത്തില്‍ ഇയാള്‍ വിമാനമാര്‍ഗം മുംബൈയിലേക്ക് പോയതായി കണ്ടെത്തി. തുടര്‍ന്ന് വിമാനക്കമ്പനിയില്‍നിന്ന് ഇയാളുടെ മേല്‍വിലാസവും മൊബൈല്‍ നമ്പറും ശേഖരിച്ചു. സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിലാണ് മുംബൈ അന്ധേരിയിലുളള ഫ്ളാറ്റില്‍ നിന്നും പിടികൂടിയത്.
ചെെന്നെ, ബംഗളരു, മംഗലാപുരം, ഗുജറാത്ത്, രാജസ്ഥാന് തുടങ്ങി സ്ഥലങ്ങളിലും ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റ് വഴി പ്രമുഖഹോട്ടലുകളിലെ ബുക്കിങ് വിവരങ്ങള്‍ മനസിലാക്കിയാണ് കമറുദ്ദീന് മോഷണം ആസൂത്രണം ചെയ്തിരുന്നത്. തുടര്‍ന്ന് വിമാനത്തില്‍ ആ സ്ഥലത്തേക്കു പോകും. വിനോദസഞ്ചാരികള്‍ കൂട്ടമായി ഹോട്ടലിലേക്ക് കയറുമ്പോള്‍ അവരിലൊരാളെന്ന് തോന്നിക്കുന്ന വിധത്തില്‍ കുടെ കയറും. ഇതിനിടെയില്‍ സൗഹൃദം സ്ഥാപിച്ചാണു മോഷണം.
പണം ലഭിച്ചാല്‍ വിമാനമാര്‍ഗം മുംബൈക്കു തിരിക്കുകയും ചെയ്യും. മോഷണത്തിലൂടെ ലഭിച്ച വരുമാനം കൊണ്ട് മുംബൈ നഗരത്തില്‍ രണ്ട് ആഡംബര ഫഌറ്റുകള്‍ ഇയാള്‍ വാങ്ങി. അവിടത്തെ ഒരു സഹകരണ സൊെസെറ്റിയുടെ ചെയര്മാന് സ്ഥാനവും വഹിക്കുന്നു. നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ വാഹനപാര്ട്സ് ബിസിനസും വിവിധ സംസ്ഥാനങ്ങളില്‍ വസ്ത്ര വ്യാപാരവുമാണെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. മാത്രമല്ല മുംെബെയില്‍ കവര്‍ച്ചയും നടത്തിയിരുന്നില്ല. ആദ്യം ഇയാളെ കുറിച്ച് മുംബൈ പൊലീസിന്റെ സഹായത്തോടെ അന്വേഷിച്ചപ്പോള്‍ പ്രദേശത്ത് മാന്യതയോടെ ജീവിക്കുന്നയാളാണെന്നാണു വെളിപ്പെട്ടത്. കമറുദ്ദീനെ വിശദമായി ചോദ്യം ചെയ്യുന്നതിന് വീണ്ടും പോലിസ് കസ്റ്റഡിയില്‍ വാങ്ങും.

Comments