
തിരുവനന്തപുരം: കോട്ടയം ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ ബസ് സംഘടനകള്‍ നാളെ സൗജന്യ യാത്ര ഒരുക്കുന്നു. കോട്ടയം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്, കോട്ടയം ജില്ല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് എന്നീ സംഘടനകളാണ് സൗജന്യ യാത്ര ഒരുക്കുന്നത്.
ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കു രാവിലെ സ്കൂളിലേയ്ക്കും തിരിച്ചും കോട്ടയം ജില്ലയിലെ സ്വകാര്യ ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം. യൂണിഫോം ധരിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കു സൗജന്യ യാത്രയ്ക്കു അര്‍ഹതയുണ്ടായിരിക്കുന്നതല്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യം ലഭിക്കില്ല.






