
ഹോങ്കോങ്ങില്‍ ബ്രൂസ്ലി, ജാക്കിച്ചാന്, ജെഡ്ലി, ഹോളിവുഡ്ഡില്‍ സില്‍വസ്റ്റര്‍ സ്റ്റാലണ്‍, ആര്‍നാള്‍ഡ് സ്വാസ്നെഗര്, ബാംങ്കോഗില് ഡോണിജ. ഇവരെയൊക്കെ ശരീരഘടനയിലും അഭിനയരംഗത്തും വെല്ലുവിളിച്ച് ഉദയം ചെയ്തിരിക്കുകയാണ് കേരളീയ ടച്ചുള്ള വിദ്യുത് ജംവാള്‍ എന്ന നടന്. തമിഴില്‍ 'ബില്ല-2', 'തുപ്പാക്കി' എന്നീ പടങ്ങളില്‍ കൊടും വില്ലനായി വിദ്യുത് പ്രത്യക്ഷപ്പെട്ടു.
നാലുവര്‍ഷങ്ങള്‍ക്കു മുമ്പ് 'കമാന്റോ വണ്‍മേന്‍ ആര്‍മി' എന്ന പടം റിലീസാവുകയുണ്ടായി. ആ പടത്തിന്റെ ടൈറ്റിലില്‍ 'ഈ പടത്തില്‍ വിദ്യൂത് ജംവാള്‍ അഭിനയിച്ച സ്റ്റണ്ട് രംഗങ്ങളില്‍ അദ്ദേഹത്തിന്റെ ശരീരത്ത് കയറുകൊണ്ട് ബന്ധിക്കുകയോ ചെയ്തിട്ടില്ല. മാത്രമല്ല കമ്പ്യൂട്ടര്‍ ഗ്രാഫിക്സം ഉപയോഗിച്ചിരുന്നില്ല' എന്ന് രേഖപ്പെടുത്തിയിരുന്നു.
ആ പടം കണ്ടവര്‍ ഇന്ത്യന്‍ സിനിമയിലെ സ്റ്റണ്ട് ചരിത്രത്തില്‍ വിദ്യുത് അസാമാന്യമായ ചരിത്രമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് വിലയിരുത്തുകയുണ്ടായി.
വിദ്യുത് 1978-ല്‍ ജമ്മു കാശ്മീരില്‍ ജനിച്ചു. പിതാവ് പട്ടാള ഉദ്യോഗസ്ഥനായിരുന്നു.
ഇടയ്ക്കിടെ സ്ഥലം മാറിക്കൊണ്ടിരിക്കും. ഒരു പട്ടാളക്കാരന്റെ ഭാര്യക്ക് എക്കാലവും ദുരിതം നിറഞ്ഞ ജീവിതമായിരിക്കും. സന്തോഷം എന്നും അവര്‍ക്ക് അന്യമായിരിക്കും. ആ സന്തോഷം വീണ്ടെടുക്കാന്‍ വിദ്യുതിന്റെ അമ്മ സ്വീകരിച്ചത് ഭക്തിമാര്‍ഗമായിരുന്നു. ഒടുവില്‍ കേരളത്തിലെ ഒരു ആശ്രമത്തില്‍ അന്തേവാസിയായി കൂടി.
ബാല്യത്തില്‍ വിദ്യുത് ബോര്‍ഡിങ് സ്കൂളില്‍ വിദ്യാഭ്യാസം ചെയ്തു. അച്ഛന് ശത്രുക്കളോടുള്ള ഒടുങ്ങാത്ത പകമൂലം ആകണം വിദ്യുതിന് സംഘട്ടനത്തില്‍ ഏറെ താല്പര്യമായിരുന്നു. സ്കൂളില്‍ ഇയാളെ കണ്ടമാത്രയില്‍ സഹപാഠികള്‍ ഓടിയൊളിക്കുമായിരുന്നു. ആ കണ്ണുകളില്‍ എപ്പോഴും ക്രൂരത നിറഞ്ഞുനില്ക്കുന്നത് കാണാം.
ഒഴിവുസമയങ്ങളില്‍ കേരളത്തിലെത്തി അമ്മയോടൊപ്പം കഴിയും. മകന്റെ ഈ ദുഷ്ടവാസനയില് അമ്മ അതീവ ദുഃഖിതയായിരുന്നു. എങ്ങനെ മകന്റെ ഈ ദുഃസ്വഭാവം മാറ്റിയെടുക്കാമെന്നവര് ചിന്തിച്ചു. ഈശ്വരചിന്തയിലും യോഗയിലും അവന് തീരെ താല്പര്യമില്ലായിരുന്നു. ഒടുവില്‍ വിദ്യുത് സ്വന്ത ഇഷ്ടപ്രകാരം കളരി അഭ്യസിച്ചുതുടങ്ങി.
ഈ കല അവന്റെ ശരീരം പുഷ്ടിപ്പെടുത്താനും മനസ്സിന് ശാന്തത ലഭിക്കാനും കഴിഞ്ഞു. കഠിനമായ പരിശീലനത്തോടൊപ്പം ശരീരത്തില്‍ സിക്സ് ബേക് അനുഭവപ്പെടാനും തുടങ്ങി. കരങ്ങളില്‍ അസാമാന്യമായ മസിലുകള്‍ മുളച്ചു. എന്തായാലും കളരി വിദ്യുതിന് എന്തുകൊണ്ടും അനുഗ്രഹമായിരുന്നു.
എഴുപതുകളുടെ അവസാനം ജനിച്ചവര്‍ക്ക് ബ്രൂസ്്ലി ദൈവം, ജാക്കിച്ചാന് ദേവദൂതന്. സില്‍വസ്റ്റര്‍ സ്റ്റാലോണ്‍, ആര്‍നോള്‍ഡ് ഇവരെല്ലാം ദൈവത്താല്‍ അനുഗ്രഹീതരായി ഭൂമിയെ സംരക്ഷിക്കാന്‍ ജനിച്ചവര്‍. ഇവരുടെ സ്റ്റണ്ട് രംഗങ്ങള്‍ വിദ്യുത് രാപ്പകല്‍ കണ്ട് സ്വയം മറക്കുകയായിരുന്നു.
താനും ഒരുസമയം ഇവരെയൊക്കെ പോലെ തിരശ്ശീലയില്‍ ശത്രുക്കളെ നിഗ്രഹിക്കാന്‍ പോരാടുമെന്ന് മനസ്സില്‍ ഉറച്ചു. ശേഷം സിനിമയിലേക്കുള്ള അവസരം തേടിത്തുടങ്ങി. അഹോരാത്രമുള്ള തേടല്‍. 'നിന്റെ മോന്തയില്‍ റൊമാന്സേ ഇല്ലല്ലോ. പിന്നെങ്ങനെ നടനാകും?' എന്ന് പലരും പരിഹസിച്ചുവിട്ടു. വിദ്യുത് പ്രകടിപ്പിച്ചു കാണിച്ച സ്റ്റണ്ട് കലകള്‍ കണ്ടവര്‍ 'ഇതൊക്കെ സല്മാന് ഖാനും ഷാരൂഖ് ഖാനും പ്രകടിപ്പിച്ചു കഴിഞ്ഞ വിദ്യകളല്ലേ' എന്നുപറഞ്ഞ് നിരാകരിച്ചവരും ഉണ്ടായിരുന്നു.
പക്ഷേ വിദ്യുത് പിന്മാറാന് കൂട്ടാക്കിയില്ല. സിനിമയില്‍ അവസരം ലഭിക്കുന്നതുവരെ തന്റെ ശരീരസൗന്ദര്യം പ്രകടിപ്പിക്കാനും ഫാഷന്‍ ഷോകളില്‍ പങ്കെടുക്കാനും തുടങ്ങി. എന്നിട്ടും സിനിമാമോഹമായിരുന്നു മനസ്സ് നിറയെ.
'ഫോര്‍സ്' എന്ന പടം മൂലമായിരുന്നു വിദ്യുതിന് സിനിമ എന്ന സങ്കല്പം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞത്. സൂര്യ കഥാനായകനായുള്ള ഗൗതം വാസുദേവന്‍ സംവിധാനം ചെയ്ത 'കാക്കാ കാക്കാ' ഹിന്ദിയില്‍ 'ഫോര്‍സ്' എന്ന പേരില്‍ പടമായത്. കഥാനായകനായ ജോണ്‍ എബ്രഹാമിന് സിക്സ് ബാക് എന്നതിനാല്‍ അദ്ദേഹത്തിന് തുല്യമായ ശരീരസൗന്ദര്യമുള്ള ഒരു വില്ലനെ തേടിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭം. അപ്പോഴാണ് വിദ്യുതിന് ആ ഭാഗ്യം ലഭിച്ചത്. തമിഴില്‍ ജീവന് ചെയ്ത വേഷം വിദ്യുത് സമര്‍ത്ഥമായി ചെയ്തുവെങ്കിലും പടം പറയത്തക്ക വിധം ഹിറ്റായില്ല. പക്ഷേ ഫിലിം ഫെയര്‍ അവാര്‍ഡ് നേടാന്‍ കഴിഞ്ഞു.
അപ്പോഴായിരുന്നു തെലുങ്ക് നടനായ ജൂനിയര്‍ എം.ടി.ആറിന്റെ ശ്രദ്ധ വിദ്യുതില്‍ പതിഞ്ഞത്. തുടര്‍ന്ന് അയാള്‍ അഭിനയിച്ച 'ശക്തി', 'ഊസരവല്ലി' എന്നീ പടങ്ങളില്‍ വിദ്യുത് വില്ലനായി. ആ ഒരു റൂട്ടിലൂടെ തമിഴകത്തും എത്തുകയുണ്ടായി. അജിത്തിന്റെ 'ബില്ല-2'ല്‍ വിദ്യുത് ഗംഭീരമായ അഭിനയം കാഴ്ചവയ്ക്കുകയുണ്ടായി. 'തുപ്പാക്കി' പടത്തില്‍ അതിലേറെ ഗംഭീരമായ അഭിനയം കാഴ്ചവച്ചു. തെക്കേ ഇന്ത്യയിലെ നമ്പര്‍വണ്‍ വില്ലനായി അറിയപ്പെട്ടു. അവസരങ്ങള്‍ മുന്നില്‍ കുമിഞ്ഞുകൂടിയിട്ടും എല്ലാ പടങ്ങളിലും അഭിനയിക്കാന്‍ മിനക്കെട്ടില്ല.
വളരെ ശ്രദ്ധയോടെയാണ് ചുവടുകള്‍ വച്ചത്. ആ സിനിമയായിരുന്നു 'കമാന്റോ.' സാധാരണ കഥയാണെങ്കിലും അതൊരു അസാധാരണ നിലവാരത്തില്‍ എത്തിക്കാന്‍ വിദ്യുതിന്റെ അസാമാന്യമായ ആക്്ഷന്‍ മൂലം കഴിഞ്ഞു. മിന്നന്‍ ആക്്ഷന്‍ എന്നു വേണമെങ്കില്‍ പറയാം. ഇതില്‍ അഭിനയിക്കാനായി കമാന്റോകളുടെ പരിശീലനം അഭ്യസിക്കുകയായിരുന്നു വിദ്യുത്. ഇരുപത്തഞ്ചു കോടി മുടക്കിയ ഈ പടത്തിന്റെ കളക്്ഷന്‍ 50 കോടിക്കും മേലായിരുന്നു. ഒരു വില്ലന്‍ നടനെ നായകനായി അഭിനയിപ്പിച്ച് ഇത്രയധികം കളക്്ഷന്‍ നേടിയത് ബോളിവുഡ്ഡിനെ അമ്പരിപ്പിച്ചിരിക്കുകയാണ്.
'കമാന്റോ' സിനിമയെ ഒരു ഭാഗമായി അവസാനിപ്പിക്കാതെ രണ്ടാമതൊരു ഭാഗമെടുക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് നിര്‍മ്മാതാവായ വിപുല്‍ഷാ. എങ്കില്‍കൂടി എ.ആര്. മുരുകദാസിന്റെ സംവിധാനത്തില്‍ 'തുപ്പാക്കി' പടം ഹിന്ദിയില്‍ 'ഹോളിഡേ' എന്ന പേരില്‍ അക്ഷയ്കുമാറിനെ വച്ച് നിര്‍മ്മിക്കണമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും 'ഫോര്‍സ്'പടത്തിന്റെ രണ്ടാംഭാഗത്തിന്റെ നിര്‍മ്മാണം ധൃതഗതിയില്‍ നടക്കുന്നതു മൂലം 'കമാന്റോ' തല്ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. മാത്രമല്ല കമാന്റോയുടെ കഥയുടെ പ്രശ്നവും ഉണ്ടായിരുന്നു. പെട്ടെന്നായിരുന്നു കഥ ലഭിച്ചെന്ന് തിരക്കഥാകൃത്തായ നിതേഷ ഷായുടെ അറിയിപ്പു കിട്ടിയത്. കറന്‍സി പിന്‍വലിച്ച സംഭവത്തെ തുടര്‍ന്നുള്ള ഒരു കഥ.
കഴിഞ്ഞ ഭാഗത്തില്‍ ഒരുപാട് കുറ്റവും കുറവുകളും ഉള്ളതായി പരാതികള്‍ ലഭിച്ചുവത്രെ. കാരണം നടിമാരുടെ നിതംബവും തുടകളും അതില്‍ വളരെ പരിമിതമായിട്ടായിരുന്നു പ്രദര്‍ശിപ്പിച്ചിരുന്നത്. ആ വിടവ് നികത്താന്‍ ഇക്കുറി തയാറായിരിക്കുകയാണ് സംവിധായകന് ബൊജാനി. ആദാശര്‍മ്മ, ഈഷാഗുപ്ത എന്നീ നടിമാര്‍ തുടകള്‍ മാത്രമല്ല, ഏതറ്റവും പ്രദര്‍ശിപ്പിക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്; ആര്‍ക്കും അടങ്ങാത്ത ജല്ലിക്കെട്ട് കാളകളുടെ ഊറ്റമുള്ള വിദ്യുത് ജമ്പവാളിന്റെ ബ്രഹ്മചര്യവ്രതം മുടക്കാന്‍.






