
ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ വിപണി അവസാനിപ്പിക്കുകയാണെന്ന് ഷെവര്‍ലെയുടെ ഉടമസ്ഥരായ ജനറല്‍ മോട്ടേഴ്സ് പ്രഖ്യാപിച്ചു കഴിഞ്ഞു. നീണ്ട ഇരുവര്ഷത്തെ ഇന്ത്യന്‍ സേവനമാണ് കമ്പനി അവസാനിപ്പിക്കുന്നത്. എന്നാല്‍ നിര്‍മ്മാണ കേന്ദ്രം നിലനിര്‍ത്തി കയറ്റുമതിയില്‍ മാത്രമായിരിക്കും ശ്രദ്ധിക്കുകയെന്നും കമ്പി അറിയിച്ചു. തീരെ മോശം വില്‍പ്പനയാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിപ്പെടാന് കാരണമായതെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
ജനറല്‍ മോട്ടേഴ്സ് പിന്‍വലിച്ചതോടെ ഇനി ആരൊക്കെ എന്ന ചോദ്യമാണ് മിക്കവരുടെയും മനസ്സില്‍. പതിനേഴിലെറെ വാഹന നിര്‍മ്മാണക്കമ്പനികള്‍ ഇന്ന് ഇന്ത്യയില്‍ ഉണ്ട്. ഇതില്‍ വിപണി വിഹിതത്തിന്റെ 75 ശതമാനവും നാല് മുന്‍നിര നിര്‍മാതാക്കളുടെ കൈകളിലാണ്. പല മോട്ടോഴ്സിന്റെ അവസ്ഥ ഇന്ന് ജനറല്‍ മോട്ടോഴ്സിന് സമാനമാണെന്ന് വേണം പറയാന്‍. അതുകൊണ്ട് തന്നെ ഇവരില്‍ പകുതിപ്പേരും ഇനിയും ഇന്ത്യ വിടാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല എന്നു വേണം പറയാന്‍.
ഒരു പ്രമുഖ മാധ്യമം പുറത്തുവിട്ട കണക്കുള്‍ പ്രകാരം രണ്ടു ശതമാനത്തിലും താഴെയാണ് മിക്ക കമ്പനികളുടെയും വിപണി വിഹിതം. കണക്കുകള്‍ പ്രകാരം ഫോക്സ്വാഗണ്-സ്കോഡ, ഫോര്‍ഡ്, ഫിയാറ്റ്, നിസാന്‍ തുടങ്ങി മുന്‍നിര കമ്പനികള്‍ എല്ലാം തന്നെ വിപണി വിഹിത്തില്‍ വളരെ പിന്നിലാണ്. സാമ്പത്തിക തകര്‍ച്ച് ഇതുപോലെ തുടര്‍ന്നാല്‍ അധികം വൈകില്ല ഇവരൊക്കെ ഇന്ത്യ വിടും. ഇതോടെ വാഹനമേഖലയില്‍ പത്തു ലക്ഷത്തോളം തൊഴില്‍ നഷ്ടങ്ങള്‍ സംഭവിച്ചേക്കാമെന്നും കണക്കുകള്‍ പറയുന്നു.
ആഗോള വിപണിയില്‍ പത്തിന് മുകളില്‍ സ്ഥാനത്തുള്ള സുസൂക്കി മോട്ടോഴ്സ് ഇവിടെ മാരുതിയെ കൂട്ടുപിടിച്ച് ഏകദേശം പകുതിയോളം വിപണി സ്വന്തമാക്കി കഴിഞ്ഞു. വിപണിയില്‍ അവര്‍ ഒന്നാം സ്ഥാനത്തുതന്നെയാണ് താനും. ബജറ്റ് ബ്രാന്‍ഡിനൊപ്പം കുറഞ്ഞ വിലയില്‍ മോഡലു വിപണിയില്‍ എത്തിക്കാന്‍ മറ്റ് കമ്പനികള്‍ക്ക് സാധിക്കാത്തിടത്താണ് മാരുതിയുടെ വിജയവും. കുറഞ്ഞ വിലയും ഉയര്‍ന്ന മൈലേജുമാണ് മാരുതി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.






