അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡ് ശുദ്ധീകരിച്ച് ഉപയോഗിക്കാന്‍ സാങ്കേതിക വിദ്യ കണ്ടുപിടിച്ചു. ഇതിലൂടെ എട്ട് വര്‍ഷത്തിനുള്ളില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഒരു ശതമാനം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. സ്വിറ്റസര്ലന്റിലാണ് ഇത് പ്രവര്‍ത്തിക്കുക. ക്ലൈംവര്ക്സ് എന്ന സ്ഥാപനമാണ് ഇതിന് പിന്നിലുള്ളത്. തികച്ചും വ്യാവസായികമായ ആവശ്യങ്ങള്‍ക്കാണ് ഇത് ഉപയോഗിക്കുന്നത്.
സ്വിറ്റ്സര്‍ലന്റിലെ ഹിന്വില്ലിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. പ്രദേശത്തുള്ള മാലിന്യ സംസ്കരണ പ്ലാന്റിന് അരികിലായാണ് ഇതിനായുള്ള സംവിധാനങ്ങല്‍ തയ്യാറാക്കിയിരിക്കുന്നത്. ഇത് പ്രവര്‍ത്തിക്കാനുള്ള ചൂടും വൈദ്യുതിയും മാലിന്യസംസ്കരണ പ്ലാന്റില്‍ നിന്നും തന്നെ ലഭിക്കും.
ഈ പ്ലാന്റില്‍ ഒരു വര്‍ഷം 900 ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് കളക്ട് ചെയ്യുന്നത്. വായു കത്തിച്ച ശേഷമാണ് കാര്‍ബണ്‍ ഡയോക്സൈഡ് ശേഖരിക്കുന്നത്. ഇതിനായി വലിയ പെട്ടികളും ഘടിപ്പിച്ചുട്ടുണ്ട്. 100 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നാണ് ഇത് കത്തുന്നത്. ഇതിലൂടെ ഏറ്റവും ശുദ്ധമായ കാര്‍ബണ്‍ ഡയോക്സൈഡ് ലഭിക്കുന്നത്.






