ലണ്ടന്‍: ജീവനക്കാര്‍ക്ക് സൗകര്യം ഒരുക്കുന്ന കാര്യത്തില്‍ എന്നും കേമന്മാരാണ് ടെക്ക് ഭീമന്മാരായ ഗൂഗിള്‍. സൗത്ത് ആഫ്രിക്കയില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഇന്റീരിയല്‍ ഡിസൈന്‍ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോള്‍ സമാനമായ മറ്റൊരു കെട്ടിടത്തിന്റെ നിര്‍മ്മാണത്തിലാണ് ഗൂഗിള്‍. യുകെയിലാണ് ഈ കെട്ടിടം.
യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കെട്ടിടമായാണ് ഗുഗിള്‍ ഇത് നിര്‍മ്മിക്കുന്നത്. ജീവനക്കാര്‍ക്കുവേണ്ടി നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കെട്ടിടത്തിന്റെ രൂപരേഖ കാംഡെന്‍ കൗണ്‍സിലിന് മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ട്.
മൂന്ന് ലൈനുകളിലായുള്ള സ്വിമ്മിങ് പൂള്, മസാജ് മസാജ് മുറികള്‍, വ്യായാമം ചെയ്യുന്നതിനായി പ്രത്യേക സ്ഥലങ്ങള്‍ തുടങ്ങിയ കണ്ണഞ്ചിപ്പിക്കുന്ന സേവനങ്ങളാണ് ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്. ഒരു മില്യണ്‍ സ്ക്വയര്‍ ഫീറ്റിലായിരിക്കും കെട്ടിടം നിര്‍മ്മിക്കപ്പെടുന്നത്. കെട്ടിടത്തിന്റെ മേല്‍ക്കൂര പൂന്തോട്ടം ഒരുക്കുന്നതിനും പദ്ധതിയിട്ടിട്ടുണ്ട്.
ഇത് ഒരുക്കുന്നതിനായി ഒരു കൂട്ടം പ്രശസ്തരായ ആര്‍ക്കിടെക്കുകളെയും ഡിസൈനര്‍മാരെയും ആണ് ലണ്ടനിലെ ഓഫീസിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയായ തോമസ് ഹെതര്‍വിക്കും ഇക്കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. 7000ത്തോളം ജീവനക്കാര്‍ക്കായി 10 നിലകളിലാണ് കെട്ടിടത്തില്‍ ജോലി ചെയ്യുക.






