
ന്യൂഡല്‍ഹി: റിലയന്‍സിന്റെ ലൈഫ് സമാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് 20 ശതമാനം അധികഡേറ്റ നല്കാന് ജിയോ. ലൈഫ് സമാര്‍ട്ട്ഫോണുകളുടെ 6600-9700 രൂപ വില വരുന്ന ഫോണുകള്‍ ഉപയോഗിക്കുന്നാവര്ക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുകയെന്നും ജിയോ വ്യക്തമാക്കി.
ലൈഫ് ഫോണുകള്‍ക്ക് വിപണിയില്‍ തകര്‍ച്ച നേരിടുമ്പോഴാണ് ജിയോ ഇത്തരത്തിലൊരു ഓഫറുമായി രംഗത്തെത്തുന്നത്. തങ്ങളുടെ വെബ് സൈറ്റിലാണ് ജിയോ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ഈ ശ്രേണിയില്‍ ഉള്ള ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് 1.2 ജിബി 4ജി ഡേറ്റ ലഭിച്ചുതുടങ്ങും.
കമ്പനിയുടെ കണക്കുകള്‍ പ്രകാരം ഷോപ്പുകളില്‍ വിറ്റഴിയുന്ന ലൈഫ് ഹാന്‍സെറ്റുകളുടെ കാര്യത്തില്‍ വന്‍ ഇടിവാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ജിയോയുടെ ഓഫര്‍ ആദ്യം ജിയോ ഹാന്‍സെറ്റുകളില്‍ മാത്രമായിരുന്നു. എന്നാല്‍ മറ്റ് 4ജി ഫോണുകളിലേക്കും ഓഫര്‍ വ്യാപിപ്പിച്ചതോടെയാണ് ജിയോ ഹാന്‍സെറ്റുകളില്‍ ഇടിവ് നേരിട്ട് തുടങ്ങിയത്.






