
പശുവിന്റെ പേരില്‍ രാജ്യത്ത് വ്യാപക അക്രമം അഴിച്ചു വിടുന്നതിനെതിരെ ആര്‍എസ്എസ്. ഹിന്ദു എന്നത് അടുക്കളയുടെ മതമായി മാറ്റാന്‍ നോക്കരുത്. ജനങ്ങളുടെ ഉന്നമനത്തിനായി ശ്രമിക്കുകയാണ് വേണ്ടതെന്നു ആര്‍എസ്എസ് മുഖപത്രമായ പാഞ്ചജന്യത്തില്‍ മുന്‍ പത്രാധിപര്‍ തരുണ്‍ വിജയ് എഴുതിയ ലേഖനത്തില്‍ പറയുന്നു.
കണ്ണൂരില്‍ പശുക്കന്നിനെ കൊന്ന് കശാപ്പ് ചെയ്തത് തികച്ചും അപലപനീയവും ഇന്ത്യന്‍ സംസ്കാരത്തെ ഞെട്ടിക്കുന്നതാണ്. ഇതിനെതിരെ അന്വേഷണം നടത്തണം. പശുവിനെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കശാപ്പു ചെയ്ത കോണ്‍ഗ്രസുകാര്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നും ലേഖനത്തില്‍ പറയുന്നു.
എന്നാല്‍ ഗോ സംരക്ഷകര്‍ ആത്മ പരിശോധന നടത്തണം. നമ്മുടെ ക്ഷേത്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നുണ്ടോ? പശുക്കളെ നാം നന്നായി സംരക്ഷിക്കുന്നുണ്ടോയെന്നും നോക്കണമെന്നും അദ്ദേഹം കുറിച്ചു. ഉത്തരേന്ത്യയിലെ സംസ്കാരവും ഭക്ഷണവും തെക്കേ ഇന്ത്യയില്‍ നടപ്പാക്കാന്‍ നോക്കരുതെന്നും ലേഖനത്തില്‍ പറയുന്നു.






