രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിന്റെ സംവിധായകന് രഞ്ജന്‍ പ്രമോദ് ചിത്രത്തിന്റെ വിജയത്തെക്കുറിച്ചും പിന്നിട്ട വഴികളെക്കുറിച്ചും.
പ്രേക്ഷകഹൃദയങ്ങളിലേക്ക്്ജീവിതഗന്ധിയായി സിനിമകള്‍ എത്തുമ്പോഴാണ് മികച്ച സംവിധായകര്‍ ജനിക്കുന്നത്. ജീവിതത്തെ അടുത്തറിഞ്ഞ് സാധാരണക്കാരിലേക്കിറങ്ങിച്ചെല്ലുമ്പോഴാണ് മികച്ച തിരക്കഥകളുണ്ടാവുന്നത്. അത്തരത്തില്‍ ഒരു സംവിധായകനാണ് രഞ്ജന്‍ പ്രമോദ്.
മാറിയ സിനിമാസങ്കല്പ്പങ്ങള്ക്കൊപ്പം തൂലിക ചലിപ്പിച്ച് മികച്ച തിരക്കഥാകൃത്തെന്ന പേര് നേടിയ രഞ്ജന്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം സജീവമാവുകയാണ്. തിരക്കഥാകൃത്തായും സംവിധായകനായും മലയാളി മനസ്സില്‍ ചേക്കേറിയ രഞ്ജന്‍ പ്രമോദിന്റെ വിശേഷങ്ങളിലേക്ക്...
ചിത്രത്തിന് അനുയോജ്യമായ പേരാണിത്. ചിത്രം കാണുന്നവര്ക്കതിനോട് കൂടുതല്‍ അടുപ്പം തോന്നും. തിരക്കഥ തയ്യാറാക്കിയപ്പോള്‍ മുതല്‍ ഒപ്പമുണ്ടായിരുന്ന പേരാണ് രക്ഷാധികാരി ബൈജു ഒപ്പ്. നമ്മുടെ ഉള്ളില്‍ തന്നെയോ അല്ലെങ്കില്‍ ചുറ്റുവട്ടത്തോ ഒരു ബൈജു ഉണ്ട്. നാട്ടിലെ ചെറിയ കൂട്ടായ്മയിലും ഇതുപോലൊരു രക്ഷാധികാരിയുമുണ്ട്.
നൊസ്റ്റാള്‍ജിയ എനിക്കൊരു വിഷയമായിരുന്നില്ല. നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന കൊച്ചു കൂട്ടായ്മകളും ദൈനന്തിന രസങ്ങളും ആഹ്ലാദങ്ങളുമെല്ലാം കാണിക്കുകയായിരുന്നു രക്ഷാധികാരിയുടെ ഉദ്ദേശം. ജീവിതത്തില്‍ നഷ്ടമാവാതെ കരുതി വയ്ക്കേണ്ട ചില നന്മകളുണ്ടെന്ന് ഓര്‍മ്മപ്പെടുത്താനാണ് ചിത്രം ശ്രമിക്കുന്നത്.
തിരിച്ചുവരാത്ത കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ക്കൊരു ബാഷ്പ്പാഞ്ചലിയാണ് ഈ ചിത്രം. രക്ഷാധികാരിയിലൂടെ പറയാന്‍ ശ്രമിച്ച വിഷയം പുതിയ തലമുറയിലെ കുട്ടികള്‍ക്ക് വളരെയധികം ഇഷ്ടപ്പെടും.
ലൊക്കേഷനിലെ ഷൂട്ടിംഗിനിടയില്‍ പറയുന്ന സംഭാഷണങ്ങള്‍ സ്റ്റുഡിയോയില്‍ വച്ച് ഡബ്ബ് ചെയ്ത് സിനിമയിലെത്തിക്കുന്ന രീതിയാണ് മലയാള സിനിമയില്‍ തുടര്‍ന്നിരുന്ന പതിവ്.
എന്നാല്‍ കൂടുതല്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ എറെ ചെലവും ഒരുക്കങ്ങളും നടത്തി ലൊക്കേഷനില്‍ പറയുന്ന അതേ ശബ്ദം തന്നെ സിനിമയില്‍ ചേര്‍ക്കുന്ന രീതിയാണ് രക്ഷാധികാരി ബൈജുവില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനെയാണ് സിങ്ക് സൗണ്ട് (തത്സമയാലേഖനം)എന്ന് പറയുന്നത്.
ബാഹുബലി റിലീസ് ചെയ്യുന്നതിന് ഒരാഴ്ച മുന്‍പ് രക്ഷാധികാരി റിലീസ് ചെയ്തു. ബാഹുബലിക്ക് മുന്‍പ് തന്നെ അധികം പേരും ഈ ചിത്രം കണ്ടു. മികച്ച അഭിപ്രായവും പറഞ്ഞു. രക്ഷാധികാരിയെക്കുറിച്ച് നല്ല റിപ്പോര്‍ട്ടായിരുന്നു.
ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ മികച്ച അഭിപ്രായം പങ്കുവച്ചത് സിനിമയുടെ വിജയത്തിനു മുതല്‍ക്കൂട്ടായി. രക്ഷാധികാരി ഒരു കുഞ്ഞു സിനിമയാണ്. അതിനെ വിജയിപ്പിക്കാന്‍ മലയാളി പ്രേക്ഷകര്‍ മാത്രമേ ഉള്ളൂ.

രക്ഷാധികാരി ബൈജു ഒപ്പ്. വ്യത്യസ്തമായൊരു പേരാണല്ലോ ?
ചിത്രത്തിന് അനുയോജ്യമായ പേരാണിത്. ചിത്രം കാണുന്നവര്ക്കതിനോട് കൂടുതല്‍ അടുപ്പം തോന്നും. തിരക്കഥ തയ്യാറാക്കിയപ്പോള്‍ മുതല്‍ ഒപ്പമുണ്ടായിരുന്ന പേരാണ് രക്ഷാധികാരി ബൈജു ഒപ്പ്. നമ്മുടെ ഉള്ളില്‍ തന്നെയോ അല്ലെങ്കില്‍ ചുറ്റുവട്ടത്തോ ഒരു ബൈജു ഉണ്ട്. നാട്ടിലെ ചെറിയ കൂട്ടായ്മയിലും ഇതുപോലൊരു രക്ഷാധികാരിയുമുണ്ട്.
ചിത്രത്തില്‍ നൊസ്റ്റാള്‍ജിയ നന്നായി വര്ക്കൗട്ടായിട്ടുണ്ടല്ലേ ?
നൊസ്റ്റാള്‍ജിയ എനിക്കൊരു വിഷയമായിരുന്നില്ല. നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന കൊച്ചു കൂട്ടായ്മകളും ദൈനന്തിന രസങ്ങളും ആഹ്ലാദങ്ങളുമെല്ലാം കാണിക്കുകയായിരുന്നു രക്ഷാധികാരിയുടെ ഉദ്ദേശം. ജീവിതത്തില്‍ നഷ്ടമാവാതെ കരുതി വയ്ക്കേണ്ട ചില നന്മകളുണ്ടെന്ന് ഓര്‍മ്മപ്പെടുത്താനാണ് ചിത്രം ശ്രമിക്കുന്നത്.
തിരിച്ചുവരാത്ത കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ക്കൊരു ബാഷ്പ്പാഞ്ചലിയാണ് ഈ ചിത്രം. രക്ഷാധികാരിയിലൂടെ പറയാന്‍ ശ്രമിച്ച വിഷയം പുതിയ തലമുറയിലെ കുട്ടികള്‍ക്ക് വളരെയധികം ഇഷ്ടപ്പെടും.
ചിത്രത്തില്‍ സിങ്ക് സൗണ്ടാണ് ഉപയോഗിച്ചിരിക്കുന്നതെന്നറിഞ്ഞു. എന്താണ് ഈ ശബ്ദപഥത്തിന്റെ വ്യത്യസ്തത?
ലൊക്കേഷനിലെ ഷൂട്ടിംഗിനിടയില്‍ പറയുന്ന സംഭാഷണങ്ങള്‍ സ്റ്റുഡിയോയില്‍ വച്ച് ഡബ്ബ് ചെയ്ത് സിനിമയിലെത്തിക്കുന്ന രീതിയാണ് മലയാള സിനിമയില്‍ തുടര്‍ന്നിരുന്ന പതിവ്.
എന്നാല്‍ കൂടുതല്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ എറെ ചെലവും ഒരുക്കങ്ങളും നടത്തി ലൊക്കേഷനില്‍ പറയുന്ന അതേ ശബ്ദം തന്നെ സിനിമയില്‍ ചേര്‍ക്കുന്ന രീതിയാണ് രക്ഷാധികാരി ബൈജുവില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനെയാണ് സിങ്ക് സൗണ്ട് (തത്സമയാലേഖനം)എന്ന് പറയുന്നത്.
ബാഹുബലി രക്ഷാധികാരിയുടെ വിജയത്തെ ബാധിക്കുമെന്ന് ഭയപ്പെട്ടിരുന്നോ?
ബാഹുബലി റിലീസ് ചെയ്യുന്നതിന് ഒരാഴ്ച മുന്‍പ് രക്ഷാധികാരി റിലീസ് ചെയ്തു. ബാഹുബലിക്ക് മുന്‍പ് തന്നെ അധികം പേരും ഈ ചിത്രം കണ്ടു. മികച്ച അഭിപ്രായവും പറഞ്ഞു. രക്ഷാധികാരിയെക്കുറിച്ച് നല്ല റിപ്പോര്‍ട്ടായിരുന്നു.
ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ മികച്ച അഭിപ്രായം പങ്കുവച്ചത് സിനിമയുടെ വിജയത്തിനു മുതല്‍ക്കൂട്ടായി. രക്ഷാധികാരി ഒരു കുഞ്ഞു സിനിമയാണ്. അതിനെ വിജയിപ്പിക്കാന്‍ മലയാളി പ്രേക്ഷകര്‍ മാത്രമേ ഉള്ളൂ.

ബിജു മേനോന് എങ്ങനെ രക്ഷാധികാരിയായി ?
ബിജു മേനോനാണ് ബൈജുവാകാന് ഏറ്റവും അനുയോജ്യനെന്ന് തോന്നി. കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും താല്പര്യമായി. ബിജു എന്റെ അടുത്ത സുഹൃത്താണ്. ഞാന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചിറങ്ങുന്ന സമയത്താണ് അദ്ദേഹത്തെ പരിചയപ്പെടുന്നതും സൗഹൃദത്തിലാവുന്നതും.
വ്യത്യസ്തമായ തിരക്കഥകളാണ് താങ്കളുടെ. ജീവിതത്തെ കൂടുതല്‍ അടുത്തറിഞ്ഞാണോ തിരക്കഥകള്‍ തയ്യാറാക്കുന്നത് ?
വര്ത്തമാനകാലത്തിന് ആവശ്യമുള്ള വിഷയങ്ങള്‍ പറയാന്‍ ശ്രമിക്കാറുണ്ട്. ചുറ്റിലുമുള്ള മനുഷ്യരുമായി സൗഹൃദം പുലര്‍ത്താറുണ്ട്. താല്പര്യമുള്ള വിഷയങ്ങളെക്കുറിച്ച് റിസര്‍ച്ച് ചെയ്യുകയും ചിന്തിക്കുകയും ചെയ്യാറുണ്ട്. ഓരോ സിനിമയിലും പുതിയ അവതരണശൈലി വേണമെന്ന് ആഗ്രഹിക്കാറുണ്ട്.
സിനിമയോടുള്ള ആഗ്രഹം തുടങ്ങിയതെങ്ങനെ ?
ചെറുപ്പം മുതല്‍ സിനിമയോട് താല്പര്യമുണ്ടായിരുന്നു. സിനിമയെക്കുറിച്ച് പറഞ്ഞുതരാനും നല്ല സിനിമകള്‍ കാണിച്ചുതരാനും എന്റെ കുട്ടിക്കാലത്ത് എനിക്കൊപ്പം ആളുകളുണ്ടായിരുന്നു. അവരില്‍ പലരുമാണ് സിനിമയോടുള്ള എന്റെ ഇഷ്ടത്തെ വര്‍ദ്ധിപ്പിച്ചത്.
സിനിമയെക്കുറിച്ച് പഠിക്കാന്‍ കൂടുതല്‍ പ്രേരിപ്പിച്ചത് അമ്മയറിയാന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനി ഒഡേസയാണ്. അവരുമായുള്ള ബന്ധം എന്നെ സിനിമയുടെ ലോകത്തേക്കെത്തിച്ചു, ചലച്ചിത്ര ഭാഷയെ കൂടുതല്‍ അടുത്തറിഞ്ഞത് അങ്ങനെയാണ്.
ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണല്ലോ സംവിധായകന്റെ മേലങ്കി വീണ്ടും അണിയുന്നത്?
ഇതിന് മുന്‍പ് ഞാന്‍ ചെയ്തത് എന്നും എപ്പോഴും എന്ന ചിത്രത്തിന്റെ തിരക്കഥയാണ്. അതിനു ശേഷം വലിയ ഇടവേളയുണ്ടായില്ല ബൈജുവിലേക്ക്. അത്രയൊക്കെ സമയം വേണം ഒരു സിനിമ ഒരുക്കിയെടുക്കാന്‍.
രണ്ടുമൂന്ന് പ്രോജക്ടുകള്‍ ഒരേ സമയം ചെയ്താല്‍ ഒന്നല്ലെങ്കില്‍ മറ്റൊന്ന് പെട്ടെന്ന് നടക്കും. പക്ഷേ എന്തുകൊണ്ടോ അത്രയ്ക്ക് തിരക്കുപിടിച്ച ജീവിതം എനിക്ക് ഇണങ്ങുന്നില്ല. ലേറ്റായി വന്താലും ലേറ്റസ്റ്റായി വരാനാണ് ഞാന്‍ ശ്രമിക്കാറ്. ഇപ്പോള്‍ ഞാന്‍ സന്തുഷ്ടനാണ്. രക്ഷാധികാരിയെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.
െപ്രാഡക്ഷന്‍ കമ്പനി 100th Monkey movies നെക്കുറിച്ച്?
ഹണ്ഡ്രഡ്ത്ത് മങ്കിയുടെ ബാനറിന് പിന്നില്‍ അലക്സാണ്ടര്‍ മാത്യുവും സതീഷുമാണ്. രക്ഷാധികാരി ബൈജു യാഥാര്‍ത്ഥ്യമായതില്‍ ഇവരുടെ പങ്ക് വളരെ വലുതാണ്.
ഒരു സിനിമ സ്ക്രീനില്‍ കാണുമ്പോള്‍ പ്രേക്ഷകന് അത് വളരെ ലളിതമാണല്ലോ എന്ന് തോന്നിയേക്കാം. പക്ഷേ ഒരു സിനിമ യാഥാര്‍ത്ഥ്യമാകുന്നതിനു പിന്നിലുള്ള നിര്‍മ്മാതാക്കളുടെ പിന്തുണ വലുതാണ്. അലക്സാണ്ടറോടും സതീഷിനോടുമുള്ള നന്ദി വാക്കുകളിലൊതുങ്ങുന്നതല്ല.
കുടുംബത്തിന്റെ പിന്തുണ...?
കുടുംബമാണെന്നും എന്റെ പ്രേരണയും പിന്തുണയും. എന്റെ ഭാര്യ ജെസി തിരുനാവായ നാവ മുകുന്ദ സ്കൂളില്‍ ഇംഗ്ലീഷ് ടീച്ചറാണ്. ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നു. എനിക്ക് രണ്ട് മക്കളുണ്ട്. സൗഗന്ധ്, സൗരഭ്.

Comments