
ഗൂഗിള്‍ പിക്സല്‍ സ്മാര്‍ട്ട്ഫോണ്‍ വില്പനയില് വന്‍ നേട്ടമെന്ന് അവകാശപ്പെട്ട് റിപ്പോര്‍ട്ട്. പിക്സല്‍ ഫോണില്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് കണക്കാക്കിയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. എട്ടു മാസത്തിനിടെ പത്തു ലക്ഷം ഹാന്‍ഡ്സെറ്റുകള്‍ വിറ്റുവെന്നാണ് അവകാശവാദം.
എട്ടു മാസത്തിനിടെ പത്ത് ലക്ഷം പിക്സല്‍ ഹാന്‍ഡ്സെറ്റുകള്‍ വില്‍ക്കാനായത് വന്‍ നേട്ടമായാണ് കാണുന്നത്. എന്നാല്‍ 2016 ലെ അവസാന പാദത്തില്‍ ഏഴു കോടി ഐഫോണുകളാണ് (ഐഫോണ്‍ 7 ഉള്‍പ്പടെ) ആപ്പിള്‍ വിറ്റത്. സാംസങ്ങിന്റെ ഗാലക്സി എസ്8 പുറത്തിറങ്ങി ആദ്യ മാസത്തില്‍ വിറ്റത് ഏകദേശം 50 ലക്ഷവുമാണ്. അതേസമയം, പിക്സല്‍ വില്പന സംബന്ധിച്ച് ഗൂഗിള്‍ ഇതുവരെ ഔദ്യോഗിക കണക്ക് വെളിപ്പെടുത്തിയിട്ടില്ല.






