
വിവാഹ ചടങ്ങിനിടെ വധുവിന് നിറം പോരെന്നും തടി കൂടുതലാണെന്നും പറഞ്ഞ് വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. ഉത്തര്‍പ്രദേശിലെ ജൂന്‍പൂരിലാണ് വിവാഹത്തോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങിനിടെ വരന് വധുവിനെ പിടിക്കാതെ വന്നത്. ധര്‍മവീര്‍ യാദവ് എന്ന യുവാവാണ് വിവാഹം പാതി വഴിയില്‍ ഉപേക്ഷിച്ചത്.
എന്നാല്‍ ഇതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇടഞ്ഞു. വരനെയും വീട്ടുകാരെയും ഇവര്‍ തടഞ്ഞു വെച്ചു. ഒടുവില്‍ പോലീസ് എത്തി നഷ്ട പരിഹാരവും നല്‍കിയ ശേഷമാണ് ഇവരെ മോചിപ്പിച്ചത്.
വധുവിന്റെ നിറവും വണ്ണവും തനിക്ക് ചേരുന്നതല്ലെന്ന് വരന്‍ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ബീഹാറിലെ മുസാഫര്‍പൂരിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. എന്നാല്‍ അന്ന് പോലീസ് ഇടപ്പെട്ട് വിവാഹം നടത്തിയിരുന്നു.






