
ചേര്‍ത്തല: സ്കൂള്‍ മുറ്റത്ത് കടലാസ് അലക്ഷ്യമായി ഇട്ടതിന് അധ്യാപിക അടിച്ചുവെന്ന് പരാതി. ചേര്‍ത്തലയിലെ ഒരു സ്വകാര്യ സ്കൂളില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അധ്യാപിക കൈകൊണ്ട് ചെവിക്ക് പിന്നില്‍ അടിച്ചുവെന്ന് വിദ്യാര്‍ത്ഥി പറയുന്നു. ചെവിക്കു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ഇന്ന് മതിലകത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
കഞ്ഞിക്കുഴി സ്വദേശിയായ മൂന്നാം ക്ലാസുകാരനാണ് അടിയേറ്റുവെന്ന പരാതിയുമായി ആശുപത്രിയില്‍ എത്തിയത്.






