
കോഴിക്കോട്: ഭൂനികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചെമ്പനോട വില്ലേജ് ഓഫീസ് രേഖകകളില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. ഭൂവിസ്തൃതി കൂട്ടിയും കുറച്ചും രേഖപ്പെടുത്തിയതിന് പുറമേ കരം അടച്ചിരുന്ന ഭൂമി വനഭൂമിയെന്ന് രേഖപ്പെടുത്തിയതായും കണ്ടെത്തി. അടുത്തകാലത്തൊന്നും ഭൂമി സര്‍വേ നടത്തിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്ന് ഈ വില്ലേജോഫീസില്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി രേഖകള്‍ പരിശോധിക്കാനെത്തും.
കര്ഷകന് ജോയി ആത്മഹത്യ ചെയ്തതിന് പിന്നാലെ ഇന്നലെ അദ്ദേഹത്തിന്റെ കരമടയ്ക്കാന്‍ ബന്ധുക്കള്‍ വില്ലേജോഫീസില്‍ എത്തിയപ്പോഴാണ് ബുക്കില്‍ വെട്ടിത്തിരുത്തും മറ്റും കണ്ടെത്തിയത്. ഇതേ തുടര്‍ന്ന ഇവര്‍ പ്രതിഷേധിക്കുകയും പിന്നാലെ വിജിലന്‍സ് വില്ലേജ് ഓഫീസില്‍ റെയ്ഡു നടത്തുകയുമായിരുന്നു. രേഖയില്‍ വെട്ടിത്തിരുത്ത വരുത്തിയ ഭാഗം താലൂക്ക്ഓഫീസിലെ രേഖകളുമായി ഒത്തുനോക്കും അതിന് ശേഷമായിരിക്കും ക്രമക്കേട് സംബന്ധിച്ച പൂര്‍ണ്ണ വിവരം കിട്ടുകയുള്ളൂ. ഇന്നലെ രാവിലെ സ്ഥലത്തെത്തിയ വിജിലന്‍സ് രാത്രി ഏഴു മണി വരെ രേഖകള്‍ പരിശോധിച്ചതില്‍ നിന്നുമാണ് ഗുരുതരമായ വീഴ്ച കണ്ടെത്തിയത്.
രേഖകള്‍ കാണണമെന്നാവശ്യപ്പെട്ട് ജോയിയുടെ ബന്ധുക്കള്‍ വില്ലേജ് ഓഫീസില്‍ എത്തിയിരുന്നു. ജോയിയുടെ പേരിലുള്ള ഒരു ഏക്കര്‍ ഭൂമി ഭാര്യ മോളിയുടെ പേരിലേക്കു മാറ്റിയപ്പോള്‍ 80 സെന്റാണ് രേഖപ്പെടുത്തിയതെന്നാണ് പുറത്തുവന്ന വിവരം.
രേഖയില്‍ വെട്ടിത്തിരുത്തലുകള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. ഇതാണ് സംശയം ജനിപ്പിച്ചത്.രാവിലെ നികുതിയടക്കാന്‍ ജോയിയുടെ സഹോദരന് ഓഫീസില്‍ എത്തിയപ്പോഴാണ് ഭൂമിയുടെ അളവില്‍ കുറവുള്ള കാര്യം അറിഞ്ഞത്. ഇതേതുടര്‍ന്ന് നാട്ടുകാര്‍ ഓഫീസ് ഉപരോധിച്ചിരുന്നു.നികുതി സ്വീകരിക്കുന്നതിനു വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി ജോയിയുടെ ഭാര്യ മോളി വ്യക്തമാക്കിയിട്ടുണ്ട്.
വസ്തുവിന്റെ രേഖകള്‍ ഉണ്ടായിരുന്നിട്ടും നികുതി സ്വീകരിക്കാന്‍ വന്‍തുക ആവശ്യപ്പെട്ടത് ജോയിയെ മാനസികമായി തളര്‍ത്തിയതായി അവര്‍ പറഞ്ഞു.െകെക്കൂലി കൊടുത്ത് നികുതി അടയ്ക്കില്ലെന്ന നിലപാടിലായിരുന്നു ജോയി. ജോയിയുടെ ബന്ധുക്കളും അയല്‍ക്കാരും ആരോപണം ഉന്നയിച്ചതിന് പിന്നാലെ കരം കെട്ടുന്ന ഭൂമിയുടെ രേഖകളുടെ പിഴവുകള്‍ ചൂണ്ടിക്കാട്ടി അനേകം നാട്ടുകാരും രംഗത്ത് വന്നിട്ടുണ്ട്്. വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയുടെ നിര്ദേശപ്രകാരംകോഴിക്കോട് വിജിലന്‍സ് ഡിെവെ.എസ്.പി: വി.സാബു, സി.ഐ: എം.സജീവ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വില്ലേജ് ഓഫീസില്‍ റെയ്ഡ് നടത്തിയത്.
സംഭവത്തെക്കുറിച്ച് കോഴിക്കോട് ഭൂപരിഷ്കരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.പി.കൃഷ്ണന്‍കുട്ടി അന്വേഷണം ആരംഭിച്ചു. ജില്ലാ കലക്ടറാണ് അന്വേഷണത്തിനു കൃഷ്ണന്‍കുട്ടിയെ നിയോഗിച്ചത്. ജോയിയുടെ ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തു. സംസ്ഥാന സര്‍ക്കാറും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യനാണ് അന്വേഷണ ചുമതല. ഭൂനികുതി സ്വീകരിക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് ചക്കിട്ടപ്പാറ കാട്ടിക്കുളം കാവില്‍പുരയിടത്തില്‍ ജോയി കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസില്‍ തൂങ്ങിമരിച്ചത്.






