
ന്യൂകാസ്റ്റില്‍: ഇംണ്ടിലെ ന്യൂകാസ്റ്റില്‍ ഈദുല്‍ ഫിത്വര്‍ ആഘോഷ ചടങ്ങിനിടയിലേക്ക് കാര്‍ പാഞ്ഞു കയറി ആറു പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ വെസ്റ്റ്ഗെയിറ്റ് സ്പോര്‍ട്ട്സ് സെന്ററിനോട് ചേര്‍ന്നാണ് സംഭവമുണ്ടായത്. പരിക്കേറ്റവരുടെകൂട്ടത്തില് മൂന്ന് കുട്ടികളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തില്‍ കാര്‍ ഡ്രൈവറെ പോലീസ് പിന്നീട് അറസ്റ്റു ചെയ്തു. സംഭവത്തിനു പിന്നില്‍ ഭീകരാക്രമണ ബന്ധമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.






