ശ്രദ്ധേയമായ ഗാനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച ഗായകന് അഫ്സലിന്റെ റമ്സാന് ഓര്‍മ്മകള്‍...
ഒരുകാലത്ത് യുവത്വത്തിന്റെഹരമായിരുന്ന മാപ്പിളപ്പാട്ടുകളിലൂടെയും ആല്‍ബങ്ങളിലൂടെയും പ്രണയവും, വിരഹവും നൊമ്പരവുമെല്ലാം ലക്ഷോപലക്ഷം ഹൃദയങ്ങളിലേക്കെത്തി. നാട്ടുവഴിയോരത്തും പാടവരമ്പത്തും പ്രണയിനിയെ തേടി നടന്ന ആ പാട്ടുകളുടെ ഉറവിടം അഫ്സല് എന്ന ഗായകനില്‍ നിന്നായിരുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ ഗായകന്റെ ശബ്ദമാധുര്യത്തിന് പകരം വയ്ക്കാനാരുമില്ല. എന്നാല്‍ ശോഭയോടെ നിന്ന അഫ്സല് സിനിമാരംഗത്തുനിന്നും ഒരിടവേളയെടുത്തു. കാത്തിരിപ്പുകള്‍ക്കൊടുവില്‍ ആരാധകരുടെ അഫ്സലിക്ക വീണ്ടും തിരിച്ചെത്തുന്നു. മലയാളസിനിമയില്‍ സജീവമാകുന്ന അഫ്സലിന്റെ ജീവിതത്തിലൂടെ...
മകളുടെ വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ റമ്സാനാണ്. എല്ലാ വര്‍ഷവും പെരുന്നാള്‍ വളരെ സ്പെഷ്യലാണ്. രണ്ട് പെരുന്നാളാണ് ഉള്ളത്. അതിലൊന്ന് റമ്സാനാണ്, റമ്സാന് 30 ദിവസം നോമ്പെടുത്തതിന് ശേഷമുള്ള ആഘോഷം. അതൊരു പ്രത്യേക അനുഭൂതിയാണ്.
ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ഫോ ര്ട്ട്കൊച്ചിയിലെ മട്ടാഞ്ചേരിയിലാണ്. പല മതവിഭാഗങ്ങളുടെ സമന്വയമാണ് ഫോര്‍ട്ട്കൊച്ചി. അതുകൊണ്ട് പലതരം സംഗീതത്തെക്കുറിച്ചും എനിക്ക് മനസ്സിലാക്കാനായി. കൊച്ചിയിലെ റമ്സാന്റെ മൊഞ്ച് അല്പം കൂടുതലാണ്.
പെരുന്നാള്‍ തലേന്ന് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഒത്തുചേരും. പിന്നെയൊരാഘോഷമാണ്. പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണത്. പ്രിയപ്പെട്ടവരെയെല്ലാം ഒരുമിച്ച് കാണാനാവുന്ന നിമിഷം.
റമ്സാന് മാത്രമല്ല, ഓണമായാലും ക്രിസ്തുമസ് ആയാലും ഒക്കെ എല്ലാവരും ഒത്തൊരുമിച്ചുള്ള ആഘോഷമാണ്. കൊച്ചിന് കോളജിലാണ് ഞാന്‍ ഡിഗ്രി പഠിച്ചത്. അക്കാലത്തും ഇതുപോലെ ആഘോഷങ്ങളുണ്ടായിരുന്നു.
പാചകത്തിലുപരി ഭക്ഷണത്തോടാണെനിക്ക് പ്രിയം. മട്ടനാണ് ഏറ്റവും ഇഷ്ടം. മട്ടണ്‍ ബിരിയാണിയോടാണ് കൂടുതല്‍ താല്പര്യം. നല്ല സദ്യ കിട്ടിയാല്‍ നന്നായി കഴിക്കും. കൊച്ചിയില്‍ എല്ലാവിധത്തിലുള്ള ഭക്ഷണവും കിട്ടും.
പത്താം ക്ലാസിന് ശേഷമാണ് സംഗീതത്തോട് താല്പര്യം തുടങ്ങുന്നത്. അച്ഛനും അച്ഛന്റെ അച്ഛനുമൊക്കെ സംഗീതത്തോട്് കമ്പമുള്ളവരായിരുന്നു. എന്റെ സഹോദരന്മാര്ക്കും സംഗീതത്തോടായിരുന്നു താല്പര്യം.
എനിക്ക് സംഗീതത്തോടുള്ള താല്പര്യം അറിഞ്ഞപ്പോള്‍ എന്റെ അച്ഛന് വളരെയധികം സന്തോഷമായി. അദ്ദേഹം എന്നെ സംഗീതം പഠിക്കാനയച്ചു. അച്ഛനും സഹോദരങ്ങളും നല്കിയ പിന്തുണ വളരെ വലുതാണ്.
2000ലാണ് വല്യേട്ടന് റിലീസായത്. മോഹന്‍ സിത്താരയാണ് അവസരം തന്നത്. അതിന് ശേഷം ചെറിയൊരു ഗ്യാപ്പുണ്ടായി. വല്യേട്ടനില്‍ പാടിയെങ്കിലും ആ പാട്ട് സിനിമയിലുണ്ടായിരുന്നില്ല.
2001 ല്‍ സുന്ദരപുരുഷന്, ജഗതി ജഗദീഷ് ഇന്‍ ടൗണ്‍, സ്വര്‍ണ്ണമെഡല്‍ എന്നീ സിനിമകളിലും പാടി. അതിന് ശേഷം കല്യാണരാമന്, നമ്മള്... യഥാര്‍ത്ഥത്തില്‍ കല്യാണരാമനില്‍ ഞാന്‍ ട്രാക്ക് പാടാനാണ് പോയത്. പാടിയപ്പോള്‍ സംവിധായകന് ഷാഫി പറഞ്ഞു.
അഫ്സലിന് എന്തായാലും ഈ ചിത്രത്തില്‍ ഒരു പാട്ട് കൊടുക്കണമെന്ന്. ഒരു പാട്ടെന്ന് പറഞ്ഞെങ്കിലും എനിക്ക് രണ്ട് പാട്ട് കിട്ടി. ഞാനും ഹാപ്പി. അവരും ഹാപ്പി. അതിന് ശേഷം അനവധി അവസരങ്ങളാണ് എന്നെത്തേടി വന്നത്.

ഇത്തവണ റമ്സാന് സ്പെഷ്യലാണല്ലോ ?
മകളുടെ വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ റമ്സാനാണ്. എല്ലാ വര്‍ഷവും പെരുന്നാള്‍ വളരെ സ്പെഷ്യലാണ്. രണ്ട് പെരുന്നാളാണ് ഉള്ളത്. അതിലൊന്ന് റമ്സാനാണ്, റമ്സാന് 30 ദിവസം നോമ്പെടുത്തതിന് ശേഷമുള്ള ആഘോഷം. അതൊരു പ്രത്യേക അനുഭൂതിയാണ്.
കുട്ടിക്കാലത്തെ റമ്സാന് ഓര്‍മ്മകള്‍ ?
ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ഫോ ര്ട്ട്കൊച്ചിയിലെ മട്ടാഞ്ചേരിയിലാണ്. പല മതവിഭാഗങ്ങളുടെ സമന്വയമാണ് ഫോര്‍ട്ട്കൊച്ചി. അതുകൊണ്ട് പലതരം സംഗീതത്തെക്കുറിച്ചും എനിക്ക് മനസ്സിലാക്കാനായി. കൊച്ചിയിലെ റമ്സാന്റെ മൊഞ്ച് അല്പം കൂടുതലാണ്.
പെരുന്നാള്‍ തലേന്ന് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഒത്തുചേരും. പിന്നെയൊരാഘോഷമാണ്. പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണത്. പ്രിയപ്പെട്ടവരെയെല്ലാം ഒരുമിച്ച് കാണാനാവുന്ന നിമിഷം.
റമ്സാന് മാത്രമല്ല, ഓണമായാലും ക്രിസ്തുമസ് ആയാലും ഒക്കെ എല്ലാവരും ഒത്തൊരുമിച്ചുള്ള ആഘോഷമാണ്. കൊച്ചിന് കോളജിലാണ് ഞാന്‍ ഡിഗ്രി പഠിച്ചത്. അക്കാലത്തും ഇതുപോലെ ആഘോഷങ്ങളുണ്ടായിരുന്നു.
പാചകത്തില്‍ താല്പര്യമുള്ള ആളാണെന്ന് കേട്ടല്ലോ ?
പാചകത്തിലുപരി ഭക്ഷണത്തോടാണെനിക്ക് പ്രിയം. മട്ടനാണ് ഏറ്റവും ഇഷ്ടം. മട്ടണ്‍ ബിരിയാണിയോടാണ് കൂടുതല്‍ താല്പര്യം. നല്ല സദ്യ കിട്ടിയാല്‍ നന്നായി കഴിക്കും. കൊച്ചിയില്‍ എല്ലാവിധത്തിലുള്ള ഭക്ഷണവും കിട്ടും.
സിനിമാലോകത്തെത്തും മുമ്പ്..?
പത്താം ക്ലാസിന് ശേഷമാണ് സംഗീതത്തോട് താല്പര്യം തുടങ്ങുന്നത്. അച്ഛനും അച്ഛന്റെ അച്ഛനുമൊക്കെ സംഗീതത്തോട്് കമ്പമുള്ളവരായിരുന്നു. എന്റെ സഹോദരന്മാര്ക്കും സംഗീതത്തോടായിരുന്നു താല്പര്യം.
എനിക്ക് സംഗീതത്തോടുള്ള താല്പര്യം അറിഞ്ഞപ്പോള്‍ എന്റെ അച്ഛന് വളരെയധികം സന്തോഷമായി. അദ്ദേഹം എന്നെ സംഗീതം പഠിക്കാനയച്ചു. അച്ഛനും സഹോദരങ്ങളും നല്കിയ പിന്തുണ വളരെ വലുതാണ്.
വല്യേട്ടനിലൂടെയായിരുന്നോ തുടക്കം ?
2000ലാണ് വല്യേട്ടന് റിലീസായത്. മോഹന്‍ സിത്താരയാണ് അവസരം തന്നത്. അതിന് ശേഷം ചെറിയൊരു ഗ്യാപ്പുണ്ടായി. വല്യേട്ടനില്‍ പാടിയെങ്കിലും ആ പാട്ട് സിനിമയിലുണ്ടായിരുന്നില്ല.
2001 ല്‍ സുന്ദരപുരുഷന്, ജഗതി ജഗദീഷ് ഇന്‍ ടൗണ്‍, സ്വര്‍ണ്ണമെഡല്‍ എന്നീ സിനിമകളിലും പാടി. അതിന് ശേഷം കല്യാണരാമന്, നമ്മള്... യഥാര്‍ത്ഥത്തില്‍ കല്യാണരാമനില്‍ ഞാന്‍ ട്രാക്ക് പാടാനാണ് പോയത്. പാടിയപ്പോള്‍ സംവിധായകന് ഷാഫി പറഞ്ഞു.
അഫ്സലിന് എന്തായാലും ഈ ചിത്രത്തില്‍ ഒരു പാട്ട് കൊടുക്കണമെന്ന്. ഒരു പാട്ടെന്ന് പറഞ്ഞെങ്കിലും എനിക്ക് രണ്ട് പാട്ട് കിട്ടി. ഞാനും ഹാപ്പി. അവരും ഹാപ്പി. അതിന് ശേഷം അനവധി അവസരങ്ങളാണ് എന്നെത്തേടി വന്നത്.

അടിപൊളി പാട്ടിന്റെ കൂട്ടുകാരന് എന്ന ലേബല്‍ പെട്ടെന്നാണ് കിട്ടിയത് ?
അടുപ്പിച്ച് കുറച്ച് ചിത്രങ്ങളില്‍ അടിപൊളി പാട്ട് പാടി. പിന്നീട് കിട്ടിയത് മുഴുവന്‍ അത്തരം പാട്ടുകളായിരുന്നു. പക്ഷേ മെലഡി പാടാനും എനിക്ക് വലിയ താല്പര്യമായിരുന്നു. എന്നാല്‍ അതിനുള്ള അവസരം ലഭിച്ചില്ല.
ഈ സമയത്താണ് സംവിധായകന് കമല്‍ സാറുമായി ഞാന്‍ സൗഹൃദത്തിലാവുന്നത്. അദ്ദേഹത്തിന്റെ നമ്മള്, സ്വപ്നക്കൂട് എന്നീ ചിത്രങ്ങളിലൊക്കെ ഞാന്‍ പാടി. കമല്‍ സാറിന്റെ രാപ്പകല്‍ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം. എനിക്ക് എന്തെങ്കിലും പാട്ട് ഇതിലുണ്ടാകുമോ എന്ന് ഞാന്‍ സാറിനോട് ചോദിച്ചു.
അടിപൊളി പാട്ടുകള്‍ പാടുന്ന ആളായതുകൊണ്ടാവാം,അദ്ദേഹം പറഞ്ഞു, അടിപൊളി പാട്ടുകളൊക്കെ മറ്റുള്ളവര്‍ പാടി. പക്ഷേ അഫ്സലിന് പാടാന്‍ പറ്റുന്നൊരു പാട്ടുണ്ട്. ഒന്ന് പാടി നോക്ക്..
സാര്‍ പറഞ്ഞതനുസരിച്ച് ഞാന്‍ പാടി. ആ പാട്ടാണ് പോകാതെ കരിയിലക്കാറ്റേ എങ്ങും... പാട്ട് ഞാന്‍ പ്രതീക്ഷിച്ചതിനുമപ്പുറത്തേക്ക് ഹിറ്റായി. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗത്താണ് ആ പാട്ട്. പാട്ട് പാടിക്കഴിഞ്ഞപ്പോള്‍ എല്ലാവരും ഹാപ്പി. പക്ഷേ ഇപ്പോഴും പലരും ചോദിക്കും. ആ പാട്ട് അഫ്സല് തന്നെയാണോ പാടിയതെന്ന്.
രാപ്പകലിനെക്കുറിച്ച് പറയുമ്പോള്‍ അതിന്റെ തിരക്കഥാകൃത്ത് റ്റി.എ.റസാഖിനെയാണ് ഓര്‍ക്കുന്നത്. എന്നെ കാണുമ്പോഴെല്ലാം അദ്ദേഹം പറയുമായിരുന്നു, നീ ഒരുപാട് പാട്ടുകള്‍ പാടിയിട്ടുണ്ടെങ്കിലും ഈ പാട്ടായിരിക്കും എന്നും ആളുകള്‍ ഓര്‍ക്കുകയെന്ന്. അദ്ദേഹം പറഞ്ഞത് യാഥാര്‍ത്ഥ്യമായി. പക്ഷേ കഴിഞ്ഞ വര്‍ഷം അദ്ദേഹം വിട്ടുപിരിഞ്ഞത് ഒരു തീരാനൊമ്പരമായി അവശേഷിക്കുന്നു.
അതിന് ശേഷം വലിയൊരു ഇടവേളയുണ്ടായല്ലോ. ?
അതു സ്വാഭാവികമാണ്. എല്ലാത്തിനും അതിന്റേതായ സമയവും കാലവുമുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഈ രംഗത്ത് ഇടവേളയുണ്ടായപ്പോഴും ഞാന്‍ വിഷമിച്ചിരുന്നില്ല. പകരം ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ച് വിശദമായി പഠിച്ചു. സംഗീതത്തെ കൂടുതല്‍ അടുത്തറിഞ്ഞു.
ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലെത്തിയപ്പോള്‍ അല്പം കൂടി നന്നായി പാടാനായി. ജീവിതത്തിലെപ്പോഴും ഒരു താഴ്ചയും ഉയര്ച്ചയുമുണ്ടാവും. ആദ്യം കുറച്ച് വിഷമമുണ്ടായെങ്കിലും അതിനോട് പൊരുത്തപ്പെട്ടു. ഇത്രയും തന്നെ തന്നത് ദൈവഭാഗ്യം കൊണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഒരു സമയത്ത് ആല്‍ബങ്ങള്‍ക്ക് വലിയ ജനപ്രീതിയായിരുന്നല്ലോ ?
ഒരു കാലത്ത് ആല്‍ബം സോങ്ങുകള്‍ വലിയ ട്രെന്‍ഡായിരുന്നു, ആല്‍ബം പാട്ടുകള്‍ മാത്രമല്ല, മാപ്പിളപ്പാട്ടുകളും. ഞാന്‍ ഒരുപാട് മാപ്പിളപ്പാട്ടുകള്‍ പാടിയിട്ടുണ്ട്. ഇന്ന് കാലം മാറി. സോഷ്യല്‍ മീഡിയ ഇത്ര സജീവമായതാവാം കാരണം. ഇന്ന് ആല്‍ബവും മാപ്പിളപ്പാട്ടുമെല്ലാം ഹിറ്റാവുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്.
പുതിയ പ്രോജക്ടുകള്‍ ?
പുതിയ പാട്ടുകള്‍ ഏതൊക്കെയെന്ന് ഞാനിപ്പോള്‍ പറയാറില്ല. സിനിമ റിലീസാവുമ്പോള്‍ എന്റെ പാട്ട് അതിലുണ്ട് എന്നറിയുന്നതാണ് സന്തോഷം. ഇപ്പോള്‍ പാടിക്കഴിഞ്ഞത് ഹണി ബി ടുവിലെ ജില്ലം ജില്ലാല എന്ന പാട്ടാണ്. അന്‍വര്‍ സാദത്തും റിമി ടോമിയും ഒപ്പം പാടിയിരുന്നു. ഇപ്പോള്‍ ഓഡിയോ റിലീസായത് വാക്ക് എന്ന ചിത്രത്തിലെ ഒരു പാട്ടാണ്.
ദിലീപേട്ടന്റെ പുതിയ സിനിമയില്‍ ചിത്രത്തില്‍ എനിക്കൊരു പാട്ടുണ്ട്. ടു കണ്ട്രീസിലെ വെളുവെളുത്തൊരു പെണ്ണ് ഞാന്‍ പാടിയത് ഷൂട്ടിങിന്റെ തലേന്നാണ്.
സംവിധായകന് ഷാഫിയുമായുള്ള സൗഹൃദം കല്യാണരാമന് മുതല്‍ തുടങ്ങിയതാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ ഒരുപാട് സിനിമകളില്‍ ഞാന്‍ പാടി.
സിനിമയില്‍ അധികം ഗാനങ്ങള്‍ പാടാതിരുന്ന സമയത്താണ് മേരിക്കുണ്ടാരു കുഞ്ഞാട് എന്ന ചിത്രത്തില്‍ അവസരം ലഭിച്ചത്. പക്ഷേ എനിക്കതില്‍ പാടാനായില്ല. റെക്കോര്‍ഡിംഗ് ഡേറ്റ് വരെ തീരുമനിച്ചു. പക്ഷേ പാടാനായില്ല, ഇതെല്ലാം ഓരോ നിശ്ചയമാണ്. അതെല്ലാം ജീവിതത്തില്‍ സംഭവിക്കുന്നതാണ്. അതിന് ശേഷം ജൂലൈ നാലില്‍ ഒരു പാട്ട് പാടി.
ഫാമിലിയുടെ സപ്പോര്‍ട്ട് ?
അവരുടെ പിന്തുണ വലുതാണ്. ഭാര്യ സിനി അച്ഛന്റെ കസിന്റെ മകളാണ്. മൂത്ത മകള്‍ മുബീന. അവളുടെ വിവാഹം കഴിഞ്ഞു. ഭര്‍ത്താവ് സജാദ് ഇന്‍ഫോ പാര്‍ക്കിലാണ്.
രണ്ടാമത്തെ മകന് മുഹമ്മദ്ദ് ഇസ്മയില്‍, മൂന്നാമത്തെ മകള്‍ മുഹ്സിന, നാലാമത്തെ മകള്‍ മിന്ന മറിയം. എന്റെ ഉമ്മയും എനിക്കൊപ്പമുണ്ട്. ഞാന്‍ ഒന്നുമല്ലാതിരുന്ന സമയത്ത് എന്നെ പിന്തുണച്ചത് എന്റെ കുടുംബമാണ്.
ജീവിതത്തില്‍ മാതൃകയാക്കിയവര്‍ ?
യേശുദാസ് സാറിനെയാണ് ഞാന്‍ മാതൃകയാക്കുന്നത്. അദ്ദേഹത്തില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്. ദാസ് സാറിനൊപ്പം എസ്.പി.ബി.സാറിനേയും ഞാന്‍ മാതൃകയാക്കാന്‍ ശ്രമിക്കാറുണ്ട്.

Comments