
കോയമ്പത്തൂര്‍: നീലഗിരിയുടെ കാടിന് തണലില്‍ അത്യപൂര്‍വ വെള്ളക്കടുവയെ കണ്ടെത്തി. വന്യജീവി ഫോട്ടോഗ്രാഫറും ബെംഗളുരു സ്വദേശിയുമായ നിലഞ്ജന്‍ റേ പകര്‍ത്തിയ വെള്ളക്കടുവയുടെ ചിത്രം വനംവകുപ്പിനും, കടുവാ ഫഗവേഷകര്ക്കും കൈമാറി.
ഗൈഡിനൊപ്പമുള്ള ജീപ്പ് സഫാരിക്കൊപ്പമാണ് വെള്ളക്കടുവ ക്യാമറക്കണ്ണ് ഒപ്പ ിയെടുത്തത്. വെളുത്ത നിറത്തില്‍ തവിട്ടു പുള്ളികളുള്ള കടുവയാണിതെന്ന് റേ പറയുന്നു. 1980 ല്‍ രാജസ്ഥാനിലെ രണ്‍ഥംഭോര്‍ വനത്തിലാണ് വെള്ളക്കടുവയെ അവസാനമായി കണ്ടെത്തിയത്.
ബംഗാള്‍ കടുവയുടെ ജനിതക വ്യതിയാന വകഭേദമാണ് വെള്ളക്കടുവ. ബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ വനങ്ങളിലാണ് വെള്ളക്കടുവയെ കണ്ടെത്തിയിട്ടുള്ളത്. ബംഗാള്‍ കടുവകള്‍ ഇണചേരുമ്പോള് 15,000 ല്‍ ഒരു സാധ്യത മാാ്രത്രമാണ് വെള്ളക്കടുവ ഉണ്ടാകാന്‍ സാധ്യത.






