
മൈക്രോസോഫ്റ്റിന്റെ വിഡീയോ കോളിങ് ആപായ സ്കൈപ് ലൈറ്റും ആധാറിന്റെ സേവനം പ്രയോജനപ്പെടുത്തുന്നു. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആധാര്‍ നമ്പര്‍ കൂട്ടിച്ചേര്‍ക്കുന്നത്. ഇതിന്റെ ഭാഗമായി ഇനി മുതല്‍ ആപില്‍ വിഡീയോ കോളിങ് നടത്തുമ്പോള്‍ ആധാര്‍ നമ്പര്‍ കൂടി ചേര്‍ക്കാനുള്ള ഓപ്ഷന് കൂടി സ്ക്രീനില്‍ തെളിയും. അതില്‍ €ിക്ക് ചെയ്ത് ആധാര്‍ നമ്പര്‍ ചേര്‍ക്കാം.
ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണിലേക്ക് വരുന്ന ഒ.ടി.പി കൂടി നല്കിയാല് ഈ പ്രക്രിയ പൂര്‍ത്തിയാക്കാം. വീഡിയോ കോളിങ് നടത്തുമ്പോള്‍ ഇരുവരുടെയും ഐഡന്റിറ്റി മനസ്സിലാക്കാന്‍ ആധാര്‍ സഹായിക്കുമെന്നാണ് മൈക്രോസോഫ്റ്റിന്റെ പക്ഷം. ഉപഭോക്താവിന്റെ സമ്മതമുണ്ടെങ്കില്‍ മാത്രമേ ആധാര്‍ വിവരങ്ങള്‍ എല്ലാവര്ക്കും കാണാന്‍ സാധിക്കുകയുള്ളു.






