
ആലപ്പുഴ: ജിഎസ്ടിയുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കുമായി വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ ചര്‍ച്ച പരാജയം. ഇതോടെ ചെവാഴ്ച നടത്താനിരുന്ന സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് സമിതി അറിയിച്ചു. സമരം പിന്‍വലിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നിട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
കേരളത്തില്‍ ജിഎസ്ടി നടപ്പാക്കുന്നത് മൂന്ന് മാസത്തേക്ക് നിര്‍ത്തിവെക്കണമെന്ന് വ്യാപാരി ഏകോപന സമിതി ആവശ്യപ്പെട്ടിരുന്നു. 87 രൂപയ്ക്ക് കോഴിയിറച്ചി വില്‍ക്കണമെന്നുള്ള സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ കോഴി കച്ചവടക്കാരും സമരത്തിലാണ്.






