തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തെ പുകഴ്ത്തി സംവിധായകന് ലാല്‍ ജോസ്. മഹേഷിന്റെ പ്രതികാരം ചെയ്ത സംവിധായകന്റെ രണ്ടാം ചിത്രമെന്ന നിലയില്‍ സിനിമാ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയാണ് തൊണ്ടി മുതലും ദൃക്സാക്ഷിയും കാത്തിരുന്നത്. പ്രേക്ഷകരുടെ വിശ്വാസം പൂര്‍ണ്ണമായി കാക്കുന്ന വിധമാണ് ദിലീഷ് പോത്തന് തൊണ്ടി മുതലും ദൃക്സാക്ഷിയും ഒരുക്കിയത്.
സാധാ പ്രേക്ഷകര്‍ക്ക് പുറമെ സിനിമാ മേഖലയിലുള്ളവരും തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തെ വാനോളം പുകഴ്ത്തുകയാണ്. സിനിമയില്‍ നിന്നും ചിത്രത്തെ പ്രശംസിച്ച രംഗത്ത് വരുന്ന ഏറ്റവും ഒടുവിലത്തെ വ്യക്തിയാണ് സംവിധായകന് ലാല്‍ ജോസ്. ആദ്യ ചിത്രം വിജയിപ്പിച്ച ഒരു സംവിധായകന് തന്റെ രണ്ടാമത്തെ ചിത്രം വെല്ലുവിളിയാണ് ദിലീഷ് അതിലും വിജയിച്ചു. താന്‍ ദിലീഷിന്റെ ഫാന്‍ €ബില്‍ അംഗത്വം എടുത്തുവെന്നും ലാല്‍ ജോസ് പറഞ്ഞു.






