മുംബൈ: കുറഞ്ഞകാലം കൊണ്ട് ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ വലിയ വിപ്ലവം ഉണ്ടാക്കാന്‍ കഴിഞ്ഞ സ്ഥാപനമാണ് ഫ്‌ളിപ് കാര്‍ട്ട്. ഇതേ മേഖലയില്‍ മറ്റൊരു ഭീമനാണ് സ്‌നാപ്ഡീല്‍. എന്നാല്‍ ഇത് ഫ്‌ളിപകാര്‍ട്ട് സ്വന്തമാക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇതിന്റെ ആദ്യ നീക്കം പരാജയമായിരുന്നു. അതോടെ 850 ദശലക്ഷം ഡോളറിന്റെ പുതിയ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.
ആദ്യം 500 മുതല്‍ 600 ദശലക്ഷം ഡോളറിന് സ്‌നാപ്ഡീല്‍ ഏറ്റെടുക്കാനായിരുന്നു ഫ്‌ളിപ്കാര്‍ട്ട് സന്നദ്ധത അറിയിക്കുകയായിരുന്നു.
ഓണ്‍ലൈന്‍ വ്യാപാര ശൃഖലയായ സ്‌നാപ് ഡീലിന് ലോജസ്റ്റിക് കമ്പനിയായ വോള്‍കാന്‍ എക്‌സ്പ്രസ്, ഒണ്‍ലൈന്‍ മാനേജ്‌മെന്റ് ബിസിനസ് സ്ഥാപനമായ യൂണികൊമേഴ്‌സ് ഇസൊലൂഷന്‍സ് എന്നീ മൂന്ന് കമ്പനികളാണ് 850 ദശലക്ഷം ഡോളര്‍ നല്‍കിയാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഏറ്റെടുക്കുന്നത്.






