തിരുവനന്തപുരം: കോവളം എംഎല്‍എ എം വിന്‍സന്റ് പീഡിപ്പിച്ച വീട്ടമ്മ പോലീസിനും മജിസ്ട്രേറ്റിനും നല്കിയ മൊഴി പുറത്ത്. ഒന്നര വര്‍ഷമായി വിന്‍സന്റ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ്. വീട്ടിലെ പീഡനം പോരാഞ്ഞിട്ട് കടയില്‍ വന്ന് കയറിപ്പിടിച്ചു. ഇനിയും എന്റെ ഭര്‍ത്താവിനെ വഞ്ചിക്കാന്‍ പറ്റില്ല-വീട്ടമ്മ പറഞ്ഞു. പോലീസിന് നല്കിയ മൊഴി വീട്ടമ്മ ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നിലും ആവര്‍ത്തിച്ചു. മുഖം മറച്ചുകൊണ്ടാണ് വീട്ടമ്മ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയത്.
അവന് എന്നെ മരിക്കുന്നത് വരെ വേണമെന്ന് പറഞ്ഞു. ഭര്‍ത്താവിനെ വഞ്ചിച്ച് ജീവിക്കാന്‍ പറ്റില്ല. ഞാന്‍ മരിച്ചുകൊള്ളാം. കടയില്‍ കയറിവന്ന് എന്നെ കയറിപ്പിടിച്ചു. ബാലരാമപുരത്ത് ഇത്രയും ചങ്കൂറ്റം ആര്‍ക്കെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു. വീട്ടില്‍ കയറി വന്നും ഉപദ്രവിച്ചു. പിന്നീട് മറ്റ് പലവിധ ഉപദ്രവങ്ങളും ഉണ്ടായി. പോലീസിനോടും മജിസ്ട്രേറ്റിനോടും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്ക്കുന്നു. മറ്റാര്‍ക്കും ഈ അനുഭവം ഉണ്ടാകരുതെന്നും വീട്ടമ്മ പറഞ്ഞു.
വീട്ടമ്മയുടെ പരാതി ശരിവയ്ക്കുന്ന ശാസ്ത്രീയ തെളിവുകള്‍ അജിതാ ബീഗത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നിരന്തര ശല്യത്തില്‍ മനംമടുത്ത് കഴിഞ്ഞ ഒരു മാസമായി എംഎല്‍എയുടെ നമ്പര്‍ വീട്ടമ്മ ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നു. എന്നാല്‍ മറ്റൊരു നമ്പരില്‍ നിന്നും എംഎല്‍എ വീട്ടമ്മയെ വിളിച്ചു. പീഡിപ്പിച്ചുവെന്ന് വീട്ടമ്മ പറഞ്ഞ ദിവസം എംഎല്‍എ ഇതേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു.
150 ദിവസത്തിനിടെ നടന്ന 950 ഫോണ്‍കോളുകള്‍, പുരേഹിതന്റെയും കന്യാസ്ത്രീയുടെയും മൊഴികള്‍, തന്റെ പേര് പുറത്ത് പറയരുതെന്ന് കേണപേക്ഷിച്ചു കൊണ്ട് എംഎല്‍എ, വീട്ടമ്മയുടെ സഹോദരനെ വിളിച്ച ഫോണ്‍ കോളിന്റെ റെക്കോര്‍ഡ്, മാധ്യമങ്ങള്‍ ഇക്കാര്യം അറിഞ്ഞാല്‍ ജീവനൊടുക്കുമെന്ന ഭീഷണി തുടങ്ങി നിരവധി ശാസ്ത്രീയ തെളിവുകളാണ് എംഎല്‍എയ്ക്കെതിരെയുള്ളത്.
തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെങ്കില്‍ എന്തിനാണ് വീട്ടമ്മയുടെ സഹോദരനുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചതെന്ന പോലീസിന്റെ ചോദ്യത്തിന് എംഎല്‍എയ്ക്ക് ഉത്തരമില്ലാതെ പോയി. ചോദ്യം ചെയ്യലിന് ശേഷം പേരൂര്‍ക്കട പോലീസ് €ബില്‍ എത്തിച്ചാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തത്.






