
ന്യൂഡല്‍ഹി : രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്ന തീരുമാനം പാര്‍ട്ടി കൈക്കൊണ്ടത് ജനറല്‍ സെക്രട്ടറി പദവിയില്‍ കൂടുതല്‍ സമയം ചെലവഴിക്കണം എന്നത് ഉള്‍പ്പെടെ മൂന്ന് കാരണങ്ങളാലാണെന്ന് സിതാറാം യെച്യൂരി. പശ്ചിമ ബംഗാളിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നിര്‍ദേശിച്ചാല്‍ പിന്തുണയ്ക്കാനും സിപിഎം തീരുമാനിച്ചു.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്നതായിരുന്നു തന്റെ വ്യക്തിപരമായ നിലപാട്. എന്നാല്‍, താന്‍ മത്സരിക്കണമെന്ന് ബംഗാള്‍ സംസ്ഥാന സമിതി നിലപാട് സ്വീകരിക്കുകയായിരുന്നു. പാര്‍ട്ടിയുടെ അടുത്ത യോഗം ഹൈദരാബാദില്‍ ചേരാനും ഡല്‍ഹിയില്‍ ഇന്നു സമാപിച്ച കേന്ദ്ര കമ്മറ്റി യോഗത്തില്‍ ധാരണയായി.
ബംഗാള്‍ സംസ്ഥാന സമിതിയുടെ തീരുമാനം പോളിറ്റ്ബ്യൂറോ നിരാകരിച്ചിരുന്നു. മൂന്ന് കാരണങ്ങളാണ് യെച്യൂരി ഇതിന് ചൂണ്ടിക്കാട്ടിയത്. കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പാര്‍ട്ടിയുടെ രാഷ്ര്ടീയ ലൈനിന് വിരുദ്ധമാണ്.ജനറല്‍ സെക്രട്ടറി പദവിയില്‍ കൂടുതല്‍ സമയം ചെലവഴിക്കണം. രാജ്യസഭയില്‍ രണ്ട് ടെം മാത്രമേ മത്സരിക്കാവു. ഈ കാരണങ്ങളാലാണ് താന്‍ മത്സരിക്കേണ്ട എന്ന് കേന്ദ്ര കമ്മിറ്റി തീരുമാനിച്ചതെന്ന് യെച്യൂരി പറഞ്ഞു.






