
കൊല്‍ക്കത്ത: മദ്യലഹരിയില്‍ വാഹനാപകടം സൃഷ്ടിച്ച യുവതി പോലീസുകാരന് ചുംബനം കൊടുത്തു. കെല്ക്കത്തയിലാണ് സംഭവം. വാഹനാപകടം ഉണ്ടാക്കിയ യുവതിയെ പോലീസ് പുറത്തിറക്കിയപ്പോഴാണ് ഇവര്‍ പോലീസുകാരന് ചുംബനം നല്‍കിയത്. 38കാരിയായ യുവതിയാണ് അപകടമുണ്ടാക്കിയതെന്ന് പോലീസ് വ്യക്തമാക്കി.
ഇവര്‍ സംഭവ സമയത്ത് മദ്യലഹരിയിലായിരുന്നു. അപകട സമയത്ത് യുവതിയുടെ കാറില്‍ ഒരു പുരുഷനും മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. യുവതിയുടെ കാര്‍ ആദ്യം ബൈപാസ് റോഡിലെ ഡിവൈഡറില്‍ തട്ടി. ഈ സമയം ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച ടാക്സി ഡ്രൈവറെ ഇവര്‍ മര്‍ദ്ദിച്ചു. ഇതേതുടര്‍ന്നാണ് സ്ഥലത്ത് പോലീസ് എത്തിയത്.
ഇവരെ പുറത്തിറക്കിയ പോലീസ് ഉദ്യോഗസ്ഥനെ കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു. ബിദന്‍നഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെയാണ് യുവതി ചുംബിച്ചത്. മദ്യലഹരിയില്‍ നിയന്ത്രണമില്ലാതെ പെരുമാറിയ യുവതിയെ സ






