
ഹോളിവുഡ് സുന്ദരി ആഞ്ജലീന ജോളി ആരാധകര്‍ക്കെന്നും അത്ഭുതമാണ്. സിനിമകളില്‍ സൗന്ദര്യം കൊണ്ട് ലോകത്തിന്റെ ശ്രദ്ധ നേടിയ താരം അതിനു പുറത്ത് സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെയാണ് സ്നേഹം നേടിയത്. വരുമാനത്തിന്റെ നല്ല ഭാഗവും സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ച താരം മൂന്നു കുഞ്ഞുങ്ങളെയും ദത്തെടുത്തു. ആഫ്രിക്കയിലും ഇറാഖിലുമുള്ളവര്ക്ക് സഹായവുമായെത്തി. ഇതിനിടെയായിരുന്നു ബ്രെസ്റ്റ് കാന്‍സറാണെന്ന് സ്ഥിതീകരിച്ചത്.
തളരാതെ ബ്രെസ്റ്റ് റിമൂവ് ചെയ്ത് വീണ്ടും ക്യാമറയ്ക്ക് മുന്നിലേയ്ക്കെത്തി. അതിനിടെ ആരാധകരെ ഞെട്ടിച്ച് ബ്രാഡ് പിറ്റുമായുള്ള വിവാഹ മോചനം. ഇപ്പോള്‍ തനിക്ക് ബെല്‍സ് പള്‍സിയെന്ന രോഗമാണെന്ന് ആഞ്ജലീന വെളിപ്പെടുത്തി. മുഖത്തെ ഞരമ്പുകളും പേശിയും ക്ഷയിച്ച് മുഖാകൃതി നഷ്ടമാകുന്ന രോഗമാണിത്. വൈറല്‍ ഇന്‍ഫെക്ഷനാണ് ഇതിന് കാരണമായി പറയുന്നതെങ്കിലും രോഗം പിടിപെടാനുള്ള കാരണങ്ങള്‍ അജ്ഞാതമാണ്. സ്ട്രെസും കാരണമായി പറയപ്പെടുന്നു.
രോഗം സ്ഥിതീകരിച്ച ശേഷം തന്റെ മുഖത്തിന് വ്യത്യാസം വന്നതായി താരം പറഞ്ഞു. ചിലപ്പോള്‍ സ്ത്രീകള്‍ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെ എല്ലാം കുടുംബത്തിനായി മാറ്റി വെയ്ക്കുന്നു. രോഗലക്ഷണങ്ങള്‍ വന്ന ശേഷം മാത്രമായിരിക്കും ശ്രദ്ധിക്കുന്നത്. ഇതായിരിക്കാം ചിലപ്പോള്‍ തന്റെ കാര്യത്തിലും സംഭവിക്കുന്നത്.
കാന്‍സര്‍ ഭീഷണിയെത്തുടര്‍ന്ന് സ്തനങ്ങളും, അണ്ഡാശയവും നീക്കം ചെയ്തിരുന്നു. നിര്‍ബന്ധിതമായി സംഭവിച്ച ആര്‍ത്തവ വിരാമമോ ജീവിതത്തിലെ തിരക്കുകള്‍ കൊണ്ടോ ആകാം ഇങ്ങനെ സംഭവിച്ചതെന്ന് ആഞ്ജലീന പറഞ്ഞു. പക്ഷേ ഈ രോഗങ്ങള്‍ക്കൊന്നും തന്നെ തളര്‍ത്താനാവില്ല. എന്റെ ആറു മക്കളുടെ കാര്യങ്ങള്‍ നോക്കി ധൈര്യപൂര്‍വ്വം രോഗത്തെ നേരിടുമെന്ന് താരം പറഞ്ഞു.






