
ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന് വി.എ ശ്രീകുമാര്‍ മേനോനില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കുന്നു. ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് ശ്രീകുമാര്‍ മേനോനേയും വിളിച്ചുവരുത്തിയത്. തന്നെ സിനിമയില്‍ നിന്ന് പുറത്താക്കാന്‍ ശ്രീകുമാര്‍ മേനോന് ഗൂഢാലോചന നടത്തിയിരുന്നതായി ദിലീപ് പോലീസിന് മൊഴിനല്‍കിയിരുന്നു.
ദിലീപുമായി അടുത്ത വൃത്തങ്ങളും ശ്രീകുമാറിനെ കുറിച്ച് പോലീസിന് ചില വിവരങ്ങള്‍ നല്‍കിയിരുന്നു. ദിലീപിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശ്രീകുമാര്‍ മേനോന് പോലീസ് നോട്ടീസ് നല്‍കിയിരുന്നു.
ദിലീപും മഞ്ജു വാര്യരും പിരിഞ്ഞശേഷം ശ്രീകുമാര്‍ മേനോന്റെ പരസ്യ ചിത്രങ്ങളിലൂടെയാണ് മഞ്ജുവാര്യരുടെ രണ്ടാം വരവ്. മോഹന്‍ലാല്‍ നായകനായ 'ഒടിയന്' എം.ടിയുടെ രണ്ടാംമൂഴം അടിസ്ഥാനമാക്കിയുള്ള 1000 കോടിയുടെ സിനിമാ സംരംഭത്തിനു പിന്നിലും ശ്രീകുമാര്‍ ആണ്. ഈ ചിത്രങ്ങളില്‍ മഞ്ജുവിന് നിര്‍ണായക റോളുണ്ടെന്നാണ് സൂചന.






