
ഹോട്ടലിൽ റൂമെടുത്ത് ദമ്പതിമാർ ജീവനൊടുക്കാൻ ശ്രമിച്ചു. സംഭവത്തിൽ ഭർത്താവ് മരിച്ചു. ഭാര്യ ചികിത്സയിലാണ്. ആദിച്ചനല്ലൂർ സ്വദേശി അനിൽ കുമാർ ആണ് മരിച്ചത്. ഭാര്യ ബീനയെ തിരുവനന്തപുരത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ദമ്പതിമാർ ജൂലായ് ഒന്നിന് കൊല്ലം നഗരത്തിലെ ഒരു ഹോട്ടലിൽ റൂമെടുത്തത് . രാവിലെ മുതൽ ആരും മുറിയിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ലെന്ന് ഹോട്ടൽ ജീവനക്കാർ അറിയിച്ചു. ഇതിനെ തുടര്ന്ന് വാതിലിൽ മുട്ടിയിട്ടും പ്രതികരണമില്ലാതായപ്പോൾ, ഹോട്ടൽ ജീവനക്കാർ വാതിൽ തകർത്ത് തുറന്നപ്പോൾ അനിൽ കുമാർ മരിച്ച നിലയിലും ബീന അബോധാവസ്ഥയിലും മുറിക്കുള്ളിൽ കണ്ടെത്തുകയായിരുന്നു .
ഇരുവരെയും ആദ്യം കൊല്ലത്തെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അനിൽ കുമാർ മരിച്ചതായി സ്ഥിരീകരിച്ചു. ബീനയെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി, അവർ ഗുരുതരാവസ്ഥയിലാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വി






