
നടി സോനംകപൂര്‍ പ്രണയത്തിലാണെന്ന കാര്യം സംസാരമായിട്ട് കുറേ കാലമായെങ്കിലും ബോളിവുഡ് താരം ഇക്കാര്യത്തില്‍ ഒരു സൂചനയും നല്‍കിയിരുന്നില്ല എന്നതിനാല്‍ ആരും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ദേ ഇക്കാര്യം കുറേക്കൂടി വ്യക്തത വരികയാണ്. ഡല്‍ഹിയിലെ സുന്ദരനായ ഷൂ കച്ചവടക്കാരന് ആനന്ദ് അഹൂജയാണ് താരത്തിന്റെ കാമുകനെന്നാണ് വാര്‍ത്തകള്‍.
തുകല്‍ ഉല്‍പ്പന്നങ്ങളുടെ വ്യവസായത്തില്‍ മികച്ച പേരുകളുള്ള ആനന്ദ് അഹൂജയ്ക്കും സോനത്തിനും ഇടയിലുള്ള ചില പൊതു ഇഷ്ടങ്ങളാണത്രേ ഇരുവരേയും അടുപ്പിച്ചത്. ബാസ്ക്കറ്റ്ബോളും ജിമ്മുമെല്ലാം ഇക്കാര്യത്തില്‍ പെടും. അടുത്തിടെ ജന്മദിനത്തില് കാമുകന് സോനം കപൂര്‍ സമ്മാനിച്ചത് ഒരു ബിഎംഎക്സ് ബൈക്കായിരുന്നു. ആനന്ദ് ഇതിന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെയാണ് എല്ലാവരും ശ്രദ്ധിച്ചത്. ഇരുവരും ഇപ്പോള്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ അവധിക്കാലം അടിച്ചുപൊളിക്കുകയാണെന്നാണ് ഗോസിപ്പ് വീരന്മാര് പറയുന്നത്.
അതേസമയം സോനം കപൂറിന്റെ ബോയ്ഫ്രണ്ട് എന്നതിന് അപ്പുറത്ത് കപൂര്‍ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ആനന്ദ് പ്രിയങ്കരനാണ്. സഹോദരി റിയയും പിതാവ് അനില്‍കപൂറും മാതാവ് സുനിതയുമെല്ലാം ഈ പ്രണയത്തിന് ആശീര്‍വാദവുമായി മുന്നിലുണ്ടെന്നാണ് കേള്‍ക്കുന്നത്. ഈ മാര്‍ച്ചില്‍ ആനന്ദ് സോനത്തിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ലണ്ടനിലായിരുന്നു. ഡല്‍ഹിയിലെ വമ്പന്‍ ബിസിനസുകാരനായ ആനന്ദ് ബിസിനസിന്റെ ഉപരി പഠനം നടത്തിയത് വാര്‍ട്ടണ്‍ ബിസിനസ് സ്കൂളിലായിരുന്നു. പക്ഷേ ഇപ്പോഴും സോനം ഒന്നും മിണ്ടിയിട്ടില്ല.






