ബംഗളുരു: യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു. വിവാഹബന്ധത്തിലെ ക്രൂരമായ ലൈംഗിക പീഡനം തടയുന്നതിനുള്ള മാരിറ്റല്‍ റേപ്പ് നിയമപ്രകാരമാണ് ബംഗളുരു സ്വദേശിയായ യുവാവിനെതിരെ പോലീസ് കേസെടുത്തത്. ഇയാളുടെ 24കാരിയായ ഭാര്യയാണ് പോലീസില്‍ പരാതി നല്‍കിയത്.
2016 ഏപ്രിലില്‍ വിവാഹം കഴിഞ്ഞത് മുതല്‍ ഭര്‍ത്താവ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി വരുന്നതായി യുവതി നല്കിയ പരാതിയില്‍ വ്യക്തമാക്കി. വിവാഹ രാത്രിയില്‍ തന്നെ ഭര്‍ത്താവിന്റെ ലൈംഗിക വൈകൃതങ്ങള്ക്കിരയായതായും യുവതി ചൂണ്ടിക്കാട്ടി. വിവാഹ രാത്രിയില്‍ ഭര്‍ത്താവ് മദ്യലഹരിയിലായിരുന്നു. തുടര്‍ന്ന് ഇയാള്‍ ബലമായി തനിക്ക് മദ്യം നല്കി. തുടര്‍ന്ന് ബലമായി ലൈംഗിക വേഴ്ചയ്ക്ക് ഇരയാക്കിയെന്നും യുവതി പറഞ്ഞു.
ഭര്‍ത്താവ് തന്നെ അശ്ലീല വീഡിയോകള്‍ കാണിക്കുകയും അതുപോലെ ലൈംഗിക വേഴ്ചയില്‍ പെരുമാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നതായും യുവതി വെളിപ്പെടുത്തി. ഭര്‍ത്താവിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാതെ വന്നാല്‍ നഗ്നചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു.






