
ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപ്പ് സ്ഥാപനമായ സൈ്വപ്പ് ടെലികോമിന്റെ പുതിയ സ്മാര്‍ട്ഫോണ്‍ കണക്റ്റ് പവര്‍ പുറത്തിറക്കി. 4999 രൂപയാണ് ഫോണിന്റെ വില. സ്നാപ്ഡീൽ വഴി ഓഗസ്റ്റ് 7 മുതല്‍ ഫോണ്‍ വാങ്ങാം. കുറഞ്ഞ വിലയില്‍ 2 ജിബി റാമും മികച്ച ബാറ്ററി (3000mAh) ലൈഫാണ് കണക്റ്റ് പവര്‍ വാഗ്ദാനം ചെയ്യുന്നത്. ഈ ബാറ്ററിയിൽ മൂന്ന് മണിക്കൂർ 4 ജി നെറ്റ്വർക്കിൽ ഓൺലൈൻ വീഡിയോ കാണാം, വൈ ഫൈ യിൽ 4 മണിക്കൂർ വീഡിയോ കാണാം, 8 മണിക്കൂർ സമൂഹ മാധ്യമം ഉപയോഗിക്കാം, സാധാരണ ഉപയോഗത്തിൽ 24 മണിക്കൂർ വരെ പ്രവർത്തിക്കും.
4 ജി വോള്‍ടി, ഡ്യുവല്‍ സിം, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, ഓടിജി കണക്റ്റിവിറ്റി, 2ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി, 1280 x 720 പിക്സലിന്റെ 5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, 1.5 GHz ക്വാഡ് കോര്‍ പ്രൊസസര്‍, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്, 8 മെഗാപിക്സലിന്റേതാണ് റിയര്‍ ക്യാമറ, 5 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ എന്നിവ കണക്റ്റ് പവറിനുണ്ടാവും.
ആന്‍ഡ്രോയിഡ് മാഷ്മെലോ ഓഎസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. നേരത്തെ ഫെബ്രുവരിയില്‍ 3799 രൂപയ്ക്ക് 4 ഇഞ്ച് ഡിസിപ്ലേയുള്ള കണക്റ്റ് സ്റ്റാര്‍ സൈ്വപ്പ് ടെലികോം പുറത്തിറക്കിയിരുന്നു. .
'കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചേഴ്സുകൾ ഉള്ള സ്മാർട്ഫോൺ ആണ് സൈ്വപ്പ് കണക്റ്റ് പവര്‍. 2 ജിബി റാമും മികച്ച ബാറ്ററി (3000mAh) ലൈഫാണ് സ്വൈപ്പിനെ മറ്റു സ്മാർട്ഫോണിൽ നിന്നും വ്യത്യസ്തമാക്കുന്നതെന്ന് സൈ്വപ്പ് ടെക്നോളജീസ് സിഇഓ ശ്രീപാല് ഗാന്ധി പറയുന്നു.






