
മെസേജിംഗ് ആപ്ലിക്കേഷനായ സ്നാപ് ചാറ്റിനെ ഗൂഗിള്‍ ഏറ്റെടുക്കാന്‍ തയാറെടുക്കുന്നു. ഇതിനായി 30 ശതകോടി (ഏകദേശം 1.9 ലക്ഷം കോടി രൂപ) ഡോളറിന്റെ വാഗ്ദാനം സ്നാപ് ചാറ്റിന്റെ മൂലകമ്ബനിയായ സ്നാപിന് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഓഫര്‍ 2016-ലും ഗൂഗിള്‍ സ്നാപിനു മുന്നില്‍ വച്ചിരുന്നു. ഇടപാട് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞതായി ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍, സ്നാപ് സിഇഒ ഇവാന് സ്പീഗലിന് ഗൂഗിളിന്റെ ഓഫറില്‍ താത്പര്യമില്ലെന്നും, കമ്പനി വില്ക്കാനില്ലെന്നുമാണ് സൂചന. മാത്രമല്ല, ഗൂഗിളിന്റെ മാതൃകമ്ബനിയായ ആല്‍ഫബെറ്റ് കേന്ദ്രീകരിച്ചിരിക്കുന്ന കാലിഫോര്‍ണിയയില്‍ പ്രവര്‍ത്തിക്കുന്നതില്‍ സ്പീഗല്‍ അഭിമാനം കൊള്ളുന്നതായും ഇതാണ് ഏറ്റെടുക്കല്‍ താത്പര്യങ്ങള്‍ക്കു തടസമാകുന്നതെന്നും ചില റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇതിന് മുന്‍പും 2013ല്‍ നാലു ശതകോടി ഡോളറിന് ഗൂഗിള്‍ സ്നാപ് ചാറ്റിനെ ഏറ്റെടുക്കാന്‍ ശ്രമം നടത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സ്നാപ് ചാറ്റിനെ ഏറ്റെടുക്കാനുള്ള ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഓഫര്‍ തള്ളിയതിനു പിന്നാലെയായിരുന്നു ഗൂഗിളിന്റെ ഈ നീക്കം.






