
ജമ്മു കശ്മീര്‍ : പരീക്ഷയില്‍ തോറ്റുപോകുമോ എന്ന് ഭയന്ന് തീവ്രവാദ സംഘടനയില്‍ ചേരാന്‍ പോയ രണ്ട് ആണ്‍കുട്ടികളെ ജമ്മു കശ്മീര്‍ പോലീസ് രക്ഷപെടുത്തി. ബഷ്റാത് അഹമ്മദ് ധാര്‍, അനയാത്ത് ഖ്വായൂം ഭട്ട് എന്നീ കുട്ടികളാണ് സ്കൂളില്‍ നടന്ന മോഡല്‍ പരീക്ഷയില്‍ പരാജയപ്പെടുമോ എന്ന ഭയം മൂലം ഭീകര സംഘടനയില്‍ ചേരാന്‍ ഇറങ്ങിപ്പുറപ്പെട്ടത്.
ഇരു കുട്ടികളുടെയും ബന്ധുക്കള്‍ കുട്ടികളെ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു. തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാലില്‍ നിന്നാണ് ഇരുവരെയും പോലീസ് രക്ഷപെടുത്തിയത്. തുടര്‍ന്ന് കൗണ്‍സിലിങ് നല്കിയ ശേഷം ഇരുവരെയും മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേയ്ക്ക് അയച്ചു.






