
റിയാദ്: സൗദി അറേബ്യയുടെ മുന്‍ ഫുട്ബോള്‍ താരം ഹുസൈന് മബ്റൂക്ക് അല്‍ ഹര്‍ബി വൃക്ക വില്പ്്പനയ്ക്കൊരുങ്ങുന്നു. കടം പെരുകി വീട്ടാന്‍ മാര്ഗ്ഗമില്ലാതായതോടെയാണ് താരം വൃക്ക വില്‍പ്പനയ്ക്ക് വെച്ച് പരസ്യം നല്‍കിയത്. അല്‍ എത്തിഹാദ് €ബ്ബിന്റെ പ്രതിരോധ നിരയിലെ കരുത്തുറ്റ താരമായിരുന്നു ഹുസൈന്. പലരോടായി കടം വാങ്ങിയ പണം കൊടുത്തു തീര്‍ക്കാനുണ്ട്. കുടുംബം പോറ്റാനും പാടുപെടുകയാണ് ഇതുകൊണ്ടാണ് വൃക്ക വില്‍പ്പനയ്ക്ക് ഒരുങ്ങുന്നതെന്നാണ് വിശദീകരണം.






