
ഫെയ്സ്ബുക്കിനെ പിന്തള്ളി സ്നാപ്ചാറ്റ് ഒന്നാം സ്ഥാനത്ത്. യു.എസിലെ സോഷ്യല്‍ മിഡിയാ വിപണിയില്‍ ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷനായ സ്നാപ്ചാറ്റ് ഒന്നാം സ്ഥാനത്തേക്കെത്തുന്നതായി മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഇ-മാര്‍ക്കറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ 40.8 ശതമാനം വിഹിതം സ്നാപ്ചാറ്റിനുണ്ട്. കൗമാരക്കാര്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും ഫെയ്സ്ബുക്കിന്റെ വളര്‍ച്ച കുറയുന്നുണ്ടെന്നും പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.






