
ഡാന്‍സിംഗ് റോബോട്ടുകളെ അണിനിരത്തി ചൈന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലേക്ക്. ഗുവാങ്ഴുവിലെ ഡബ്യുഎല് ഇന്റലിജന്റ് ടെക്നോളജിയാണ് ആന്‍ഡ് കമ്പനി ലിമിറ്റഡാണ് ഈ ഉദ്യമത്തിന് പിന്നില്‍. ഡോബി എന്ന് വിളിക്കുന്ന 1,069 ഓളം ഡാന്‍സിംഗ് റോബോട്ടുകളെയാണ് ചൈന അണിനിരത്തിയത്.
ഡോബി ഡാന്‍സ് മാത്രമല്ല, പാട്ട് പാടുകയും, ഫുട്ബോള്‍ കളിക്കുകയും, കുങ്ഫു ചെയ്യുകയും ചെയ്യും. ഡബ്യുഎല് ഇന്റലിജന്റ് ടെക്നോളജി 1,100 റോബോട്ടുകളെ അണിനിരത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ 1,069 റോബോട്ടുകള്‍ മാത്രമേ അവസാന നിമിഷം പ്രവര്‍ത്തന സജ്ജമായുള്ളൂ. മറ്റൊരു ചൈനീസ് കമ്പനിയായ എവര്വിന് കമ്പനി ലിമിറ്റഡ് ഓഗസ്റ്റ് 2016 ന് 1,007 റോബോട്ടുകളെ അണിനിരത്തിയിരുന്നു. ഈ റെക്കോര്‍ഡാണ് ഡബ്യുഎല് ഇന്റലിജന്റ് ടെക്നോളജി കമ്പനി തിരുത്തിയത്.






