
ഹാജര്‍ വിളിച്ചപ്പോള്‍ 'യെസ് മാഡം' എന്ന് മറുപടി നല്‍കാത്തതിന് വിദ്യാര്‍ത്ഥിയെ അധ്യാപിക അടിച്ചത് 40 തവണ. അതും കവിളില്‍. ഇരുകൈകൊണ്ടും മാറിമാറി അടിച്ചാണ് ക്രൂരയായ ആ സ്ത്രീ പ്രതികാരം തീര്‍ത്തത്.മൂന്നു മിനിറ്റിനുള്ളിലാണ് അവര്‍ 40 തവണ ഈ കുട്ടിയെ അടിച്ചത്. 10-12 വയസ്സ് പ്രായം തോന്നിക്കുന്ന ആണ്‍കുട്ടിയാണ് ഇവരുടെ ക്രൂരതയ്ക്ക് ഇരയായത്. ഇവളെ അധ്യാപിക എന്ന് വിളിക്കുന്നത് അധ്യാപക സമൂഹത്തിന് തന്നെ അപമാനമാണ്.
മറ്റു കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു അവര്‍ കുട്ടിയെ അടിച്ചത്. ഇത് കണ്ട് മുന്‍നിരയില്‍ ഇരുന്ന ഒരു കുട്ടി മേശപ്പുറത്ത് കമഴ്ന്നുകിടക്കുന്നുണ്ട്. മറ്റു കുട്ടികളില്‍ ചിലര്‍ ബുക്ക് തുറന്ന് കാര്യമായി എഴുത്തിലാണ്. മറ്റു ചിലരാകട്ടെ നിര്‍വികാരതയോടെ ഇത് കണ്ടിരിക്കുകയുമാണ്. അധ്യാപിക ക്ലാസില്‍ മുന്‍പ് പലപ്പോഴും ഇപ്രകാരം പെരുമാറിയിട്ടുണ്ടെന്നാണ് ഇതുവഴി മനസ്സിലാകുക.
അടികൊണ്ട് വേദന സഹിക്കാനാവാതെ ഇടയ്ക്ക് അവന് മുഖംപൊത്തി കരയുന്നുണ്ട്. അധ്യാപികയെ ഭയന്ന് ഉടന്‍തന്നെ കൈകള്‍ പിന്നിലേക്ക് കെട്ടി അനുസരണയോടെ നില്ക്കും. പല തവണ അടിച്ചിട്ടും ദേഷ്യം തീരാതെ അവര്‍ അവന്റെ ഷര്‍ട്ടിലും ടൈയിലും പിടിച്ച് വലിച്ച് ചുമരിന് സമീപത്ത് കൊണ്ടുപോയും മര്‍ദ്ദിക്കുന്നുണ്ട്. ക്ലാസ് മുറിയില്‍ സ്ഥാപിച്ച സിസിടിവിയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്.
ഭാവിയില്‍ വിദ്യാര്‍ത്ഥികളുടെ മാനസിക നിലയെ വരെ കാര്യമായി ബാധിക്കുന്ന പെരുമാറ്റമാണ് അധ്യാപികയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഈ വീഡിയോ ഇതിനകം ആയിരക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്. അയ്യായിരത്തോളം പേര് ഇത് പങ്കിട്ടു. ആയിരക്കണക്കിന് പ്രതികരണങ്ങളാണ് ഈ പോസ്റ്റിനു ചുവട്ടില്‍ വന്നിരിക്കുന്നത്.
വീഡിയോ കാണാം:






