
മിക്ക ആളുകളും ദിവസവും വാഹനം ഓടിക്കുന്നവരാണ്. ജോലി സംബന്ധമായോ അല്ലാതെയോ ആവാം ഇത് കൂടുതലും. പുതിയ പഠനങ്ങള്‍ അനുസരിച്ച് ഡ്രൈവിംഗിനിടയില്‍ ആളുകളുടെ മനസ് ചുറ്റിത്തിരിയുന്നത് സാധാരണമാകുന്നുവെന്നാണ് വിദഗ്ദര്‍ പറയുന്നു. യുഎസിലെ ഗവേഷകര്‍ പറയുന്നത് വാഹനം ഓടിക്കുമ്പോള്‍ ആളുകളുടെ മനസ്സ് 70% ത്തോളവും മറ്റെവിടെങ്കിലുമായിരിക്കുമെന്നും ബാക്കി 30% ത്തോളം മാത്രമേ വാഹനം ഓടിക്കുന്നതിലും ശ്രദ്ധ ഉണ്ടാകുന്നുള്ളൂ എന്നാണ്.
പഠനത്തിന് വിധേയമായവരില്‍ ഗവേഷകര്‍ ഇലക്രേ്ടാഫിസിയോളജിക്കല് മോണിറ്റര്‍ സിസ്റ്റം ഘടിപ്പിച്ചു. ഇതിലൂടെ ഇവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചു. ആദ്യ 20 മിനിട്ടില്‍ വാഹനം ഓടിക്കുന്നതില്‍ ശ്രദ്ധ ഉണ്ടെങ്കിലും പിന്നീട് ഇത് മാറി മറിയുകയാണ്. പഠനത്തിന് വിധേയമായവരില്‍ വാഹനമോടിക്കുമ്പോള്‍ 70%ത്തോളം സമയവും മനസ്സിന്റെ സഞ്ചാരം മറ്റെവിടെങ്കിലുമൊക്കെ തന്നെ ആയിരുന്നുവെന്ന് ഗവേഷകരിലൊരാളായ കാരയല് ബാള്വിന് വ്യക്തമാക്കി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ ഈ സമയം 65% ആയിരുന്നുവെന്നും കാരയല് പറയുന്നു.
മനസ്സിന്റെ ഈ സഞ്ചാരം അപകടകരമാണെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് മാറ്റിവെയ്ക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ ഇത് മനുഷ്യന്റെ അവയവങ്ങളുടെ പ്രവൃത്തികളുടെ ഒരു ഭാഗവും തന്നെയാണ്. ഇത് ഒഴിവാക്കാനും സാധിക്കില്ലെന്നതാണെന്ന് ഗവേഷകരും സമ്മതിക്കുന്നു. ഗവേഷകരുടെ ഈ കണ്ടെത്തലുകള്‍ ഫോണ്ടിയേഴ്സ് ഇന്‍ ഹ്യൂമന്‍ ന്യൂറോ സയന്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.






