
ഒരു ചലച്ചിത്രം ഇറങ്ങുന്നതിന് മുന്‍പ് അതിന്റെ ട്രെയിലര്‍ ഇറങ്ങുന്നത് പതിവാണ്. പിന്നീട് പുസ്തകങ്ങള്‍ക്കും ഗെയിമുകള്‍ക്കും ഇത് പതിവായി. എന്നാല്‍ ഇപ്പോള്‍ സിനിമയെ വെല്ലുന്ന ഒരു ട്രെയിലറാണ് എല്ലാവര്‍ക്കുമിടയിലെ ചര്‍ച്ചാവിഷയം.
അസാസിന്‍സ് ക്രീഡ് ഒര്‍ജിന്‍സ് എന്ന ആക്ഷന്‍ ഗെയിമിന്റെ ട്രെയിലറാണ് അതിശയിപ്പിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്നത്. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിനാളുകളാണ് ഇത് കണ്ടിരിക്കുന്നത്.
അറബ് രാജ്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഗെയിം ഒരുങ്ങിയിരിക്കുന്നത്. അതിനാല്‍ തന്നെ പിരമിഡുകളും അറേബ്യന്‍ സുന്ദരിമാരും ഇതില്‍ മിന്നിമായുന്നുണ്ട്.
4കെ വീഡിയോ ആയാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. സാഹസീകത ഇഷ്ടപെടുന്നവര്‍ക്ക് വളരെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ഗെയിം നിര്‍മ്മിച്ചിരിക്കുന്നത്. ഗെയിം കുറച്ചൂ കൂടെ സാഹസീകമാക്കാന് കളിക്കുന്ന ആളാണ് ശ്രമിക്കുന്നതെന്ന് ഗെയിമിന്റെ നിര്‍മ്മാതാവായ അഷ്റഫ് ഇസ്മെയില്‍ പറഞ്ഞു.






