2002 മുതല്‍ നടിയുടെ കടുത്ത ആരാധകന്; നായകനാകാന്‍ വിളിച്ചപ്പോള്‍ വട്ടടിച്ച് നിവിന്‍ പോളി
2002 മുതല്‍ നടിയുടെ കടുത്ത ആരാധകന്; നായകനാകാന്‍ വിളിച്ചപ്പോള്‍ വട്ടടിച്ച് നിവിന്‍ പോളി
Authored by Web Desk | Last updated: 06 Sep 2017, 12:32 PM | 1 min read
ഹേയ് ജൂഡ് എന്ന ശ്യാമപ്രസാദ് ചിത്രത്തില്‍ തൃഷയ്ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ നിവിന്‍ പോളി. താന്‍ തൃഷയുടെ വലിയ ആരാധകനാണെന്ന് തുറന്നുപറയുകയും ചെയതു നിവിന്‍ പോളി. തൃഷയുമൊത്തുള്ള അഭിനയത്തില്‍ താന്‍ ഏറെ സംതൃപ്തനാണെന്നും ഇത് നല്ലൊരു അനുഭവമായിരിക്കുമെന്നും നിവിന്‍ പറഞ്ഞു.
തൃഷ വളരെ സീനിയറായ അഭിനയത്രിയാണ്. 2002 മുതല്‍ അവര്‍ സിനിമയുടെ ഭാഗമാണ്. സിനിമയില്‍ വരുന്നതിനുമുന്പ് തന്നെ തൃഷയുടെ ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്. വിണ്ണെയ് താണ്ടി വരുവായ കണ്ടതുതൊട്ടേ താന്‍ അവരുടെ ആരാധകനായി. അതുകൊണ്ട് അവരോടൊന്നിച്ച് അഭിനയിക്കാന്‍ കിട്ടിയ അവസരം വലിയ ഭാഗ്യമായി കാണുന്നുവെന്നും നിവിന്‍.
തെന്നിന്ത്യന്‍ നടി തൃഷ ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രമാണ് ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന 'ഹേ ജൂഡ്' എന്ന സിനിമയുടെ ഗോവയില്‍ തുടരുകയാണ്. ശ്യാമ പ്രസാദിനോടൊപ്പമുള്ള നിവിന്റെ മൂന്നാമത്തെ സിനിമയാണ് ഹേ ജൂഡ്. പ്രണയമാണ് വിഷയം. അമ്പലക്കര ോബല് ഫിലിംസിന്റെ ബാനറില്‍ അനില്‍കുമാറാണ് നിര്‍മ്മാണം. ഇവിടെ, ഇംീഷ് എന്നീ ചിത്രങ്ങളില്‍ നേരത്തേ ശ്യാമപ്രസാദും നിവിന്‍പോളിയും ഒന്നിച്ചിട്ടുണ്ട്.
ഏറെ വര്‍ഷങ്ങളായി തമിഴ് സിനിമയില്‍ താരമായ തൃഷ മലയാളികള്‍ക്കും പ്രിയങ്കരിയാണ്. വര്‍ഷങ്ങളായി അയലത്തെ സുന്ദരിയായി ഉണ്ടെങ്കിലും മലയാളത്തില്‍ തൃഷ എത്തുന്നത് ആദ്യമായാണ്. കരിയറില്‍ പൂര്‍ണ്ണ തൃപ്തി തരുന്ന ചിത്രമാണിതെന്ന് ഒരു അഭിമുഖത്തില്‍ തൃഷ പറഞ്ഞു.