
ജിയോയെ വെല്ലുവിളിച്ചു കൊണ്ട് മറ്റു ടെലികോം കമ്ബനികളും വന്‍ ഓഫറുകള്‍ എത്തുകയാണ്. റിലയന്‍സ് ജിയോ അടുത്തിടെ 4ജി രംഗത്തേക്ക് കാലെടുത്ത് വെച്ച വമ്ബന്‍ ഓഫറുമായി എതിരാളികളെ ഞെട്ടിച്ചിരുന്നു. നിലവില്‍ എയര്‍ടെല്ലാണ് ജിയോയ്ക്ക് കനത്ത വെല്ലുവിളിയുമായി രംഗത്തുള്ളത്. ഇപ്പോള്‍ അഞ്ച് രൂപയ്ക്ക് നാല് ജിബി 3ജി/ 4ജി ഡാറ്റയുമായാണ് എയര്‍ടെല്ലിന്റെ വരവ്.
ഈ ഓഫറിന് ഏഴ് ദിവസമാണ് കാലാവധി. 4ജി സിമ്മിലേക്ക് നവീകരിച്ച പ്രീപൈഡ് ഉപഭോക്താക്കള്‍ക്കാണ് പുതിയ ഓഫര്‍ ലഭ്യമാകുക. ഇത് കൂടാതെ എട്ട് രൂപ, പതിനഞ്ച് രൂപ, 40 രൂപ, 349 രൂപ , 399 രൂപകളില്‍ വ്യത്യസ്ത പ്ലാനുകള്‍ ഉണ്ട്. ഓരോ പ്ലാനും തിരഞ്ഞെടുത്ത സെര്കളുകളില് മാത്രമേ ലഭ്യമാവു.






