
ആഢംബര, സ്പോര്‍ട്സ് കാറുകള്‍ക്ക് വേണ്ടി നിര്‍മിച്ച മിഷലിന് പൈലറ്റ് സ്പോര്‍ട് 4 ടയറുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. രാജ്യത്തെ മുന്‍നിര നിര്‍മ്മാതാക്കളുമായുള്ള സംയുക്ത പങ്കാളിത്തത്തിലാണ് പുതിയ ടയറുകളെ വികസിപ്പിച്ചതെന്ന് മിഷലിന് വ്യക്തമാക്കി.
പൈലറ്റ് സ്പോര്‍ട് 4 പെര്‍ഫോര്‍മന്‍സ് ടയര്‍ നിരയിലേക്കുള്ള മിഷലിന്റെ ഏറ്റവും പുതിയ സംഭാവനയാണ്. അംഗീകൃത മിഷലിന് ഡീലര്‍മാരില്‍ നിന്നും പൈലറ്റ് സ്പോര്‍ട് 4 ടയറുകളെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. മിഷലിന് പൈലറ്റ് സ്പോര്‍ട് 4ന്റെ എല്ലാ ടയറുകളിലും വീല്‍ റിം പ്രൊട്ടക്ടര്‍ സംവിധാനമുണ്ട്. ഇത് ടയറുകള്‍ക്ക് പ്രത്യേക ഭംഗി നല്‍കുന്നതിനൊപ്പം ടയറുകള്‍ ഉരയാതെ സംരക്ഷിക്കയും ചെയ്യും.
പൈലറ്റ് സ്പോര്‍ട് 4 ടയറുകള്‍ പ്രീമിയം, സ്പോര്‍ട്സ് കാറുകളില്‍ മികവാര്‍ന്ന റൈഡിംഗ് അനുഭൂതിയാണ് നല്‍കുകയെന്ന് മിഷലിന് ഇന്ത്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മോഹന്‍ കുമാര്‍ പറഞ്ഞു. വിട്ടുവീഴ്ചയില്ലാത്ത സുരക്ഷയും, ഈടുനില്പും, പ്രകടനവും പുതിയ ടയറുകള്‍ കാഴ്ചവെക്കുമെന്നും മോഹന്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.






