
ബംഗലുരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ ഇരുട്ടില്‍ തപ്പുന്ന അന്വേഷണ സംഘത്തെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലീകരിച്ചു. രണ്ട് ഇന്‍സ്പെക്ടര്‍മാര്‍ അടക്കം 44 പേരെ പുതിയതായി ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘത്തെ വിശാലമാക്കിയത്. കേസില്‍ ഒരു തുമ്പും കണ്ടെത്താന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം ഇനാം പ്രഖ്യാപിച്ചിരുന്നു.
കര്‍ണാടകാ നിയമസഭയിലും വന്‍ ചര്‍ച്ചയ്ക്ക് വഴി വെച്ചു. നേരത്തേ പ്രഖ്യാപിച്ച 19 അംഗ സംഘത്തിനൊപ്പം 44 അംഗങ്ങള്‍ കൂടി വരുന്നതോടെ അന്വേഷണസംഘത്തിന്റെ പരിധി 65 അംഗ സംഘമാകും. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണത്തിന് ഒരു തുമ്പും ഉണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. അതിനിടയില്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎച്ച്പി എത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ഗൂഡാലോചനയുണ്ടെന്നാണ് അവരുടെ ആരോപണം. സിദ്ധരാമയ്യ സര്‍ക്കാര്‍ എന്തുകൊണ്ട് മതിയായ സുരക്ഷ നല്‍കിയില്ലെന്നാണ് അവരുടെ ചോദ്യം.
ഗൗരി ലങ്കേഷിന്റെ ഘാതകരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്കു കര്‍ണാടക സര്‍ക്കാര്‍ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. കൊലപാതകത്തെപ്പറ്റിയുള്ള സൂചനകള്‍ അറിയാവുന്നവര്‍ ഇ-മെയ്ലിലൂടെയോ ഫോണ്‍ നമ്പറിലൂടെയോ ബന്ധപ്പെടണമെന്ന് ബംഗളുരു സിറ്റി പോലീസ് ജനങ്ങളോട് അഭ്യര്‍ഥിച്ചതിന് ഒരു ദിവസം പിന്നിടും മുമ്പാണു മന്ത്രി പാരിതോഷികം പ്രഖ്യാപിച്ചത്.
ഗൗരിയുടെ കൊലപാതകത്തെക്കുറിച്ചു വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി. എം.എല്‍.എ. ജീവരാജിനെതിരേയും ദൗത്യ സംഘം അന്വേഷണം നടത്തും. സംഘ പരിവാറിനെ വിമര്ശിക്കാതിരുന്നെങ്കില് ഗൗരി കൊല്ലപ്പെടുമായിരുന്നില്ലെന്നായിരുന്നു ജീവരാജിന്റെ പ്രസ്താവന. ശൃംഗേരിയില്നിന്നുള്ള എം.എല്‍.എയായ ജീവരാജ് കൊപ്പയില്‍ ഒരു െബെക്ക് റാലി ഫഌഗ് ഓഫ് ചെയ്യുന്നതിനിടെയാണു വിവാദ പ്രസ്താവന നടത്തിയത്. ഹിന്ദു മതാനുയായികള്‍ കൊല്ലപ്പെടുന്നതിനെതിരേയായിരുന്നു െബെക്ക് റാലി. ഹിന്ദുക്കള്‍ കൊല്ലപ്പെടുന്നതിനെ ഗൗരി ലങ്കേഷ് ഒരിക്കലും അപലപിച്ചിട്ടില്ലെന്നും ജീവരാജ് കുറ്റപ്പെടുത്തിയിരുന്നു.






