തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആർടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ പറഞ്ഞു. കെഎസ്ആർടിസിയുടെ എഐ അധിഷ്ഠിത വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനം, 24 മണിക്കൂറും പ്രവർത്തിക്കുന്ന 149 ടോൾഫ്രീ കസ്റ്റമർ കെയർ നമ്പർ, നവീകരിച്ച കൊറിയർ സർവീസ് എന്നിവയുടെ ഉദ്ഘാടനം തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
പുതിയ വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനത്തിലൂടെ പ്രത്യേക ആപ്പോ രജിസ്ട്രേഷനോ ആവശ്യമില്ലാതെ യാത്രക്കാർക്ക് ചാറ്റിലൂടെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. ഇതിനായി കെഎസ്ആർടിസിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് നമ്പറായ 9447071021-ലേക്ക് സന്ദേശം അയച്ചാൽ മതിയാകും.
യാത്രാ മാർഗം, തീയതി, സർവീസ്, സീറ്റ് തിരഞ്ഞെടുക്കൽ മുതൽ സുരക്ഷിതമായ ഓൺലൈൻ പേയ്‌മെന്റ് വരെ മുഴുവൻ നടപടിക്രമവും വാട്‌സ്ആപ്പ് ചാറ്റിലൂടെ പൂർത്തിയാക്കാം. ബുക്കിങ് പൂർത്തിയായാൽ ഇ-ടിക്കറ്റും പി.എൻ.ആർ വിവരങ്ങളും അതേ ചാറ്റിൽ ലഭ്യമാകും.

Comments